HOME
DETAILS
MAL
ചിലക്കൂര്‍ വള്ളക്കടവ് പാലം അപകടാവസ്ഥയില്‍
backup
September 20 2018 | 06:09 AM
കല്ലമ്പലം: നൂറിലേറെ വര്‍ഷം പഴക്കമുള്ള ചിലക്കൂര്‍ വള്ളക്കടവ് പാലം ദുര്‍ബലമായി.
ജലപാതയായ ടി.എസ് കനാലിനു കുറുകെ ബ്രിട്ടീഷ് ഭരണകാലത്തു പണിത പാലം ആയിരത്തിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇന്നും ആശ്രയമാണ്.
വെട്ടൂര്‍ ഹൈസ്കൂള്‍, പണയില്‍ ഗവ. എല്‍.പി. സ്കൂള്‍, പണയില്‍ വള്ളക്കടവ് അങ്കണവാടി എന്നിവിടങ്ങളിലേക്കു കുട്ടികള്‍ ഉപയോഗിക്കുന്ന പ്രധാന വഴിയാണിത്. രണ്ടു മീറ്റര്‍ വീതിയുള്ള പാലത്തിലൂടെ ഇരുചക്രവാഹനം മാത്രം പോകാം. കാലപ്പഴക്കത്തില്‍ കൈവരികള്‍ ഇല്ലാതായി തൂണുകളില്‍ വിള്ളലും വീണു. അപകടം എപ്പോഴും സംഭവിക്കാമെന്ന ഭീതിയിലാണ് നാട്ടുകാര്‍. കനാല്‍ നവീകരണവേളയില്‍ പുതിയൊരു പാലം വരണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."