ബത്തേരിയിലെ കുരുക്കഴിക്കാന്‍ നഗരസഭ മുന്നിട്ടിറങ്ങുന്നു
സുല്‍ത്താന്‍ ബത്തേരി: ബത്തേരിയിലെ കുരുക്കഴിക്കാന്‍ അരയുംതലയും മുറുക്കി നഗരസഭ മുന്നിട്ടിറങ്ങുന്നു. ടൗണിലെ ഗതാഗതകുരുക്കും ഇതിനു കാരണമാവുന്ന അനധികൃത പാര്‍ക്കിങും പരിശോധിച്ച് നടപടി എടുക്കാന്‍ നഗരസഭയില്‍ ചേര്‍ന്ന് ട്രാഫിക് അഡൈ്വസറി യോഗത്തില്‍ തീരുമാനമായി.
അടുത്തകാലത്താണ് ബത്തേരി ടൗണില്‍ ഗതാഗതകുരുക്ക് രൂക്ഷമായത്. നഗരസഭാ ചെയര്‍മാന്‍ സി.കെ സഹദേവന്‍ ചെയര്‍മാനായി ഒരു സബ്ബ് കമ്മിറ്റിക്കും രൂപം നല്‍കി. ഇതില്‍ രാഷ്ട്രീയ-ട്രേഡ് യൂനിയന്‍ നേതാക്കളും വ്യാപാരി ഉദ്യോഗസ്ഥ പ്രതിനിധികളും അംഗങ്ങളായുണ്ട്.
ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് രണ്ടിന് ബത്തേരി ടൗണില്‍ പരിശോധന നടത്തും. തുടര്‍ന്നായിരിക്കും ടൗണില്‍ നടപ്പില്‍ വരുത്തേണ്ട ട്രാഫിക് പരിഷ്‌ക്കരണത്തെ കുറിച്ച് തീരുമാനമെടുക്കുക. ഓഗ്‌സ്റ്റ് 15ഓടെ പുതിയ ട്രാഫിക് അഡൈ്വസറി കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, വ്യാപാരികള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടരവര്‍ഷത്തിന് ശേഷമാണ് ബത്തേരിയില്‍ ട്രാഫിക് അഡൈ്വസറി യോഗം വിളിച്ചുചേര്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."