HOME
DETAILS
MAL
റഫ്സീനയുടെ മരണം: പൊലിസ് അനാസ്ഥയില്‍ കടുത്ത പ്രതിഷേധം
backup
May 18 2017 | 21:05 PM
ഉരുവച്ചാല്‍: വീടിനകത്ത് ജീവനൊടുക്കിയ പ്ലസ് ടു വിദ്യാര്‍ഥിനി റഫ്സീനയുടെ ആത്മഹത്യാ കുറിപ്പ് പൊലിസിനു ലഭിച്ചു. എന്റെ ജീവിതം എനിക്കുള്ളതാണ്, ഞാന്‍ പറഞ്ഞത് ആരും ചെവിക്കൊണ്ടില്ലല്ലോ എന്നാണ് കുറിപ്പിലുള്ളത്. പൊലിസ് ഇന്‍ക്വസ്റ്റ് നടത്താന്‍ നേരം വൈകിയതുകാരണം 16 മണിക്കൂറാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം തൂങ്ങികിടന്നത്. ബുധനാഴ്ച വൈകുന്നേരം നാലിനാണ് റഫ്സീന തൂങ്ങി മരിച്ച വിവരംപുറത്തു വന്നത്. പൊലിസ് സ്ഥലത്തെത്തിയെങ്കിലും ഉരുവച്ചാലില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ്.ഐ വന്നത് ആറുമണി കഴിഞ്ഞാണ്. വൈകുന്നേരം ആറുമണി കഴിഞ്ഞതിനാല്‍ നടപടിക്രമം നടത്താന്‍ കഴിയില്ലെന്ന സാങ്കേതികത പറഞ്ഞു പൊലിസ് ഒഴിഞ്ഞുമാറുകയായിരുന്നു. വികാരം മനസിലാക്കാതെയാണ് പൊലിസ് പ്രവര്‍ത്തിച്ചതെന്ന പരാതി ശക്തമാണ്. ഏറെ വൈകി ഇന്നലെ രാവിലെയാണ് ഇന്‍ക്വസ്റ്റ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."