മുഖ്യമന്ത്രിക്ക് കത്തുകളയച്ച് കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ്
കൊല്ലം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്ക് കത്തുകളയച്ച് കൊല്ലത്തെ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
കന്യാസ്ത്രീകള്‍ കൂട്ടമായി ബിഷപ്പിനെതിരേ സമരം ചെയ്യുമ്പോഴും ഭരണഘടനാവിരുദ്ധമായി വേട്ടക്കാരന് സംരക്ഷണം നല്കുന്ന പൊലിസിതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും പീഢനവീരന്‍മാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് കൗശിഖ് എം. ദാസിന്റെ നേതൃത്വത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക് കത്തുകളയച്ചു.
മുന്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കുരുവിള ജോസഫ്, അഡ്വ. എം. സാജുഖാന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെഫീഖ് ചെന്താപ്പൂര്, ഷാജി ഷാഹുല്‍, അരുണ്‍ കോട്ടയ്ക്കകം, നിധീഷ് മുഖത്തല, ജഹാംഗീര്‍, ശബരിനാഥ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."