മഹാരാഷ്ട്രയില്‍ മൂന്ന് വര്‍ഷത്തിനിടയില്‍ ആത്മഹത്യ ചെയ്തത് 12,021 കര്‍ഷകര്‍
മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 12,021. ഇന്നലെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരമായിട്ടാണ് നിയമസഭയില്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ഷക ആത്മഹത്യ ദേവേന്ദ്ര ഫഡ്‌നവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 2015നും 2018നും ഇടയിലുള്ള കണക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് 6,888 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ഷക ആത്മഹത്യയെ സംബന്ധിച്ച് ജില്ലാ തലത്തില്‍ രൂപീകരിച്ച കമ്മിറ്റി വ്യക്തമായി പരിശോധിച്ചതിനു ശേഷമാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും പുനരധിവാസ വകുപ്പ് മന്ത്രി സുഭാഷ് ദേശ്മുഖ് അറിയിച്ചു.
6,845 കര്‍ഷകരുടെ കുടുംബങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ ഒരു ലക്ഷം രൂപവീതം കൈപ്പറ്റിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 610 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ആത്മഹത്യക്ക് ഇടയാക്കിയ യഥാര്‍ഥ കാരണം കണ്ടെത്തി ഇവരില്‍ 192 പേരുടെ കുടുംബത്തിന് ധനസഹായം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."