ബംഗാള്‍ കലാപത്തിനിടയില്‍ രണ്ടുമരണം: 16 പേര് അറസ്റ്റില്‍
കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ വെടിയേറ്റ് രണ്ടുപേര്‍ മരിക്കാനും 11 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കാനും ഇടയായ സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാത്പരയിലായിരുന്നു സംഘര്‍ഷം. ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും പരോക്ഷ പിന്തുണയുമായി സംസ്ഥാന ഗവര്‍ണര്‍ രംഗത്തെത്തി. ബാത്പരയില് മാത്രമല്ല സംസ്ഥാനമാകമാനം സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും ഗവര്‍ണര്‍ കെ. എന്‍ ത്രിപാഠി പറഞ്ഞു.
ബാത്പരയില് ഷോപ്പുകളും മറ്റ് വ്യാപാരമേഖലയും അടഞ്ഞു കിടക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. സുരക്ഷ കര്‍ശനമാക്കിയ സാഹചര്യത്തില്‍ ഇന്നലെ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."