ബാലഭാസ്കറിന്റെ മരണം: അര്‍ജുന്റേയും സോബിയുടേയും മൊഴികള്‍ കള്ളമെന്ന് നുണപരിശോധനാഫലം; അന്വേഷണം അന്തിമഘട്ടത്തിലേക്ക്
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. കേസില്‍ ഡ്രൈവര്‍ അര്‍ജുന്റേയും കലാഭവന്‍ സോബിയുടേയും നുണപരിശോധനാഫലം പുറത്തുവന്നു. ഇരുവരുടേയും മൊഴികള്‍ കള്ളമാണെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കര്‍ ആയിരുന്നു എന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. അപകടം കണ്ടുവെന്നായിരുന്നു സാക്ഷി കലാഭവന്‍ സോബി മൊഴി നല്‍കിയത്. അപകടസ്ഥലത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടെന്ന് പറഞ്ഞതും നുണയാണെന്ന് പരിശോധനാ ഫലത്തില്‍ വ്യക്തമാക്കുന്നു.
സോബി പറഞ്ഞ റൂബിന് തോമസിനെയും സി.ബി.ഐ കണ്ടെത്തി. അപകട സമയത്ത് റൂബിന് ബംഗലൂരുവിലായിരുന്നു. അപകടസമയത്ത് സംഗീത സംവിധായകന് സ്റ്റീഫന്‍ ദേവസ്യ വിദേശത്തായിരുന്നു എന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. അപകടമരണം എന്നതിന് അപ്പുറത്തേക്ക് പോകുന്ന തരത്തില്‍ പോളിഗ്രാഫ് ടെസ്റ്റില്‍ പുതുതായി ഒന്നും കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
സോബിയെ രണ്ടു തവണയാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയത്. രണ്ടാമത്തെ ടെസ്റ്റില്‍ സോബി സഹകരിച്ചില്ലെന്നുമാണ് വിവരം.
കഴിഞ്ഞമാസമാണ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട്, ബാലഭാസ്കറിന്റെ മാനേജര്‍ പ്രകാശന് തമ്പി, വിഷ്ണു സോമുന്ദരം, ഡ്രൈവര്‍ അര്ജുന്, കേസില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയ കലാഭവന്‍ സോബി എന്നിവരെ നുണപരിശോധനക്ക് വിധേയരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."