HOME
DETAILS

അറസ്റ്റിലായ നേതാവിനെ വിട്ടുകിട്ടാനായി പന്ത്രണ്ട് മണിക്കൂറോളം പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ച് സി.പി.ഐ പ്രവര്‍ത്തകര്‍

  
backup
September 20 2018 | 06:09 AM

%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9f

കൊല്ലം: പഞ്ച് മോദി ചലഞ്ചിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ അര്‍ധരാത്രിയില്‍ സി.പി.ഐ നേതാവിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പുനലൂര്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചു.
സി.പി.ഐ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെയാണ് പൊലിസ് ജാമ്യമില്ലാവകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. പൊലിസ് നിലപാട് മാറ്റിയതോടെയാണ് പന്ത്രണ്ട് മണിക്കൂറോളം നീണ്ട ഉപരോധസമരം പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം അഞ്ചലില്‍ എ.ഐ.എസ്.എഫ് സംഘടിപ്പിച്ച പഞ്ച് മോദി ചലഞ്ച് ബി.ജെപി പ്രവര്‍ത്തകര്‍ തടയാനെത്തിയതു സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലിസ് ഇടപെട്ട് സംഘര്‍ഷം അവസാനിപ്പിച്ചു. ഇതിന് പിന്നാലെ ഇരു പാര്‍ട്ടി പ്രവര്‍ത്തകരും പ്രകടനം നടത്തി. സി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ പൊലിസിന് നേരേ കല്ലേറുണ്ടാവുകയും പുനലൂര്‍ സി.ഐ ബിനു വര്‍ഗീസ് അടക്കം മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്കും എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
ഈ സംഭവത്തെത്തുടര്‍ന്ന് സി.പി.ഐ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ പൊലിസ് അര്‍ധരാത്രിയില്‍ അറസ്റ്റു ചെയ്തു പുനലൂര്‍ സ്റ്റേഷനിലെത്തിച്ചു. സംഭവമറിഞ്ഞ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും എത്തി പുനലൂര്‍ പൊലിസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷന്‍ കവാടം പൂര്‍ണമായും അടച്ചാണ് കുത്തിയിരുന്നത്.
സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍, മുന്‍ എം.എല്‍.എ പി.എസ് സുപാല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധസമരം സംഘടിപ്പിച്ചത്.
അറസ്റ്റിലായ സി.പി.ഐ നേതാവ് ലിജു ജമാലിനെതിരേ 307ാം വകുപ്പാണ് പൊലിസ് ചുമത്തിയത്. നേതാക്കള്‍ നടത്തിയ ചര്‍ച്ചകളില്‍ ആദ്യം പൊലിസ് ഉദ്യോഗസ്ഥര്‍ വഴങ്ങാത്തതിനെത്തുടര്‍ന്ന് സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടാണ് പലപ്പോഴും രംഗം ശാന്തമാക്കിയത്.
പുനലൂര്‍ ഡിവൈ.എസ്.പി എം അനില്‍കുമാറും സി.പി.ഐ നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ വധശ്രമക്കേസ് ഒഴിവാക്കി പകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പൊലിസ് തയാറാവുകയായിരുന്നു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ ലിജു ജമാലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago