HOME
DETAILS
MAL
പയ്യന്നൂരില്‍ വാനാക്രൈ
backup
May 18 2017 | 21:05 PM
പയ്യന്നൂര്‍: ഇന്റര്‍നെറ്റ് വഴിയുള്ള വാനാക്രൈ വൈറസ് ആക്രമണം ജില്ലയിലും. പയ്യന്നൂരില്‍ അര്‍ബന്‍ സൊസൈറ്റിയിലെ കംപ്യൂട്ടറുകളാണ് വൈറസ് ആക്രമണത്തിന് ഇരയായത്.
ഇന്നലെ രാവിലെ ജീവനക്കാരെത്തി കംപ്യൂട്ടറുകള്‍ ഓണ്‍ ചെയ്തപ്പോഴാണ് വൈറസ് ആക്രമണം കണ്ടെത്തിയത്. കംപ്യൂട്ടറിലെ ഡാറ്റ തിരികെ ലഭിക്കണമെങ്കില്‍ 300 ഡോളര്‍ നല്‍കണമെന്ന സന്ദേശവും മോണിറ്ററില്‍ തെളിഞ്ഞു. എന്നാല്‍ ഡാറ്റ മറ്റൊരു ഡ്രൈവില്‍ സൂക്ഷിച്ചിരുന്നതിനാല്‍ അപകടം കൂടാതെ കംപ്യൂട്ടറുകള്‍ ഫോര്‍മാറ്റ് ചെയ്ത് പ്രശ്നം പരിഹരിച്ചു. വൈറസ് ആക്രമണത്തെ തുടര്‍ന്ന് സൊസൈറ്റിയുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം തടസപ്പെട്ടു. സംഭവം അറിഞ്ഞതോടെ ഇതര ബാങ്കുകളും അനുബന്ധ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."