കരുത്ത് കൂട്ടി എല്‍.ഡി.എഫ്; പായത്ത് യു.ഡി.എഫിന് തോല്‍വി
കണ്ണൂര്‍: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിടങ്ങളിലും വിജയിച്ച് എല്‍.ഡി.എഫ് കരുത്തു കൂട്ടി. പയ്യന്നൂര്‍ നഗരസഭയിലെ കണ്ടങ്കാളി, മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ എന്നിവടങ്ങളില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തിയതോടൊപ്പം പായം പഞ്ചായത്തിലെ മട്ടിണി വാര്‍ഡ് യു.ഡി.എഫില്‍ നിന്നു പിടിച്ചെടുക്കുകയും ചെയ്തു. കണ്ടങ്കാളിയില്‍ സി.പി.എമ്മിലെ പി.കെ പ്രസീത 365 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 835 വോട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നേടിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സി. ലളിത 235 വോട്ടുനേടി. കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇവിടെ 387 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ എ.കെ സുരേഷ് കുമാര്‍ 124 വോട്ടിന് വിജയിച്ചു. 586 വോട്ടു നേടിയ അദ്ദേഹം യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ കെ.കെ അബ്ദുല്‍സലാമിനെ(462)യാണ് തോല്‍പ്പിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥിയായ റീനാ മനോഹരന് 11 വോട്ടു ലഭിച്ചു. 1,057 വോട്ടാണ് ഇവിടെ ആകെ പോള്‍ ചെയ്തത്. 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 13 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കോടഞ്ചേരി രാജന് ഇവിടെ വിജയിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ 111ലധികം വോട്ടാണ് ഇക്കുറി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നേടിയത്. മട്ടിണി വാര്‍ഡില്‍ എല്‍.ഡി.എഫ് അട്ടിമറി ജയം നേടിയതാണ് ഏറെ ശ്രദ്ധേയമായത്. സി.പി.എമ്മിലെ പി.എന്‍ സുരേഷ് 268 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ആകെ പോള്‍ ചെയ്ത 1000 വോട്ടില്‍ എല്‍.ഡി.എഫ് 600 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ശ്രീനിവാസന് കയ്യാലത്ത് 332 വോട്ടും നേടി.
ബി.ജെ.പി സ്ഥാനാര്‍ഥി പി.ആര് ശ്രീജിത്തിന് 64 വോട്ടും സ്വതന്ത്രസ്ഥാനാര്‍ഥിക്ക് നാല് വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ ഇവിടെ യു.ഡി.എഫ് 59 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു.
കിളിയന്തറ പള്ളി തിരുനാളിനിടയില്‍ കാര്‍ പാഞ്ഞുകയറി യു.ഡി.എഫ് വാര്‍ഡംഗം തോമസ് പൊട്ടംകുളം മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
ഉരുവച്ചാലില്‍ വിജയിച്ച സ്ഥാ നാര്ഥിയുമായി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മട്ടന്നൂര്‍ നഗരത്തിലും ഉരുവച്ചാല്‍ വാര്‍ഡിലും ആഹ്ലാദ പ്രകടനം നടത്തി. മട്ടന്നൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന യോഗത്തില്‍ പി. പുരുഷോത്തമന്, എന്‍.വി ചന്ദ്രബാബു, എ.കെ സുരേഷ്, കെ.പി രമേശന് സംസാരിച്ചു.
ഉരുവച്ചാലില്‍ നടന്ന പ്രകടനത്തിന് പി. സുരേഷ് ബാബു, പി. കുഞ്ഞികൃഷ്ണന്, എ.കെ ബീന, വി. ദാമോദരന്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."