HOME
DETAILS
MAL
കുരുമുളക് സമിതി രൂപീകരണത്തില്‍ അപാകതയെന്ന്
backup
July 27 2016 | 19:07 PM
തരുവണ: വെള്ളമുണ്ട പഞ്ചായത്ത് ആറാംവാര്‍ഡ് കട്ടയാടിലെ കുരുമുളക് സമിതി രൂപീകരണത്തിനെതിരേ കുരുമുളക് കര്‍ഷകര്‍ രംഗത്ത്. ഇതു സംബന്ധിച്ച് നടന്ന ഗ്രാമസഭയില്‍ സമിതി രൂപീകരണം മറ്റൊരു തിയതിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഗ്രാമസഭ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയ സമയത്ത് മുന്‍ സമിതി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുകയായിരുന്നെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഇതിനെതിരേ അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും വെള്ളമുണ്ട കൃഷിഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നും കര്‍ഷകര്‍ അറിയിച്ചു. യോഗത്തില്‍ പി.സി കേശവന് നമ്പ്യാര്‍ അധ്യക്ഷനായി. വി.പി അമ്മദ്, പി ഇബ്രാഹീം ഹാജി, കുറ്റിയന്‍ മൊയ്തു, എ.വി ആലി ഹാജി, വൈശ്യന് മൊയ്തു, പാറക്ക മൊയ്തു, കെ അബ്ദുല്ല, ടി.സി മമ്മുട്ടി, എം ആലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."