HOME
DETAILS

ജില്ലയില്‍ നിന്നും സമാഹരിച്ചത് 16.74 കോടിയും 2.27 ഏക്കര്‍ സ്ഥലവും

  
backup
September 20 2018 | 06:09 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%b9%e0%b4%b0

പാലക്കാട് : സമാനതകളില്ലാത്ത പ്രളയം സംസ്ഥാനം നേരിട്ടപ്പോള്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമാണ് നവകേരള സൃഷ്ടിക്ക് പങ്കാളികളായത്. കേരളം നേരിട്ട ഏറ്റവും വലിയ പ്രളയത്തിന്റെ തകര്‍ച്ചയിനല്‍ നിന്നും കരകയറാന്‍ പാലക്കാട് ജില്ലയില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് 16,74,14,384 കോടി രൂപയും 2.27 ഏക്കര്‍ (227.5 സെന്റ് ) സ്ഥലവുമാണ്. ജില്ലയില്‍ നിന്നും ജില്ലാ കലക്ടറേറ്റ് വഴി സമാഹരിച്ച തുക 7,97,43,242 കോടിയാണ്.
ജില്ലയുടെ ചുമതലയുള്ള പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 11 മുതല്‍ 13 വരെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ധനസമാഹരണ പരിപാടിയില്‍ ലഭിച്ചത് 2,18,09,949 കോടിയുമാണ്.ഒറ്റപ്പാലം താലൂക്ക് 25,58,083, പട്ടാമ്പി താലൂക്ക് 24,82,062, ആലത്തൂര്‍ താലൂക്ക് 54,16,435 ചിറ്റൂര്‍ 48,75,604, പാലക്കാട് 28,32,283 മണ്ണാര്‍ക്കാട് താലൂക്ക് 36,45,482 എന്നിങ്ങനെയാണ് താലൂക്ക് തലത്തില്‍ ലഭിച്ച തുക. സെപ്തംബര്‍ 14 ജില്ലാ കലക്ടറേറ്റിലെ ധനസമാഹരണ ക്യാമ്പില്‍ ലഭിച്ചത് 1,31,61,149 രൂപയും സെപ്തംബര്‍ 15ന് പഞ്ചായത്ത് മുനിസിപ്പാലിറ്റികളില്‍ ക്യാമ്പ് നടത്തി സമാഹരിച്ചത് 75,82,044 രൂപയാണ്.ഇതു കൂടാതെ സഹകരണ വകുപ്പ് ദുരിതബാധിതര്‍ക്കായി വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പ് മന്ത്രി മുഖേന മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് അറിയിച്ച തുക 4,45,38,000 രൂപയും കേരളാ വാട്ടര്‍ അതോറിറ്റി പി.എച്ച്. ഡിവിഷന്‍, പാലക്കാട് നല്‍കിയത് 5,80,000 രൂപയുമാണ്.
താലൂക്കുകളിലും ജില്ലാ കലക്ടറേറ്റിലും നടത്തിയ ധനസമാഹരണ ക്യാമ്പുകളിലൂടെ ഒട്ടെറെ സുമനസ്സുകളും ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഭൂമിയും കൈമാറി. തൃക്കടീരി സ്വദേശി അബ്ദുഹാജി ഒറ്റപ്പാലം താലൂക്കാഫിസില്‍ വെച്ച് ഒരേക്കര്‍ 10 സെന്റ് സ്ഥലം മന്ത്രി എ.കെ ബാലന് കൈമാറി. തേങ്കുറിശ്ശി വില്ലേജിലെ കര്‍ഷകരായ വേണു-കുമാരി ദമ്പതിമാര്‍ 65 സെന്റ് ആലത്തൂരിലും എടപ്പാള്‍ സ്വദേശി കാട്ടില്‍ കിഴക്കേതില്‍ ദേവാനന്ദന്‍ 15 സെന്റും പട്ടാമ്പിയില്‍ വെച്ച് മന്ത്രിക്ക് കൈമാറി. പാലക്കാട് താലൂക്കാഫീസില്‍ നടന്ന ധനസമാഹരണ ക്യാമ്പില്‍ ചിറ്റൂര്‍ തെക്കേ ഗ്രാമം മാടമനയില്‍ ശ്രീധരന്‍ നമ്പൂതിരിപ്പാടും ഭാര്യ മിനി എസ്. നമ്പൂതിരിപ്പാടും ചേര്‍ന്ന് അഞ്ച് സെന്റ് ഭൂമിയും വടക്കന്തറ നെല്ലിശ്ശേരി ഗ്രാമത്തിലെ പരമശിവന്‍ പത്ത് സെന്റ് സ്ഥലവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. മണ്ണാര്‍ക്കാട് നടന്ന ക്യാമ്പില്‍ കുന്തിപ്പുഴ സ്വദേശി കെ.ടി ഷൗക്കത്തലി എട്ട് സെന്റും ജില്ലാ കലക്ടറേറ്റില്‍ വെച്ച് പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ ഐറിന്‍ ചാള്‍സ് 14.5 സെന്റ് ഭൂമിയുടെ രേഖകളും മന്ത്രി എ.കെ ബാലന് കൈമാറി. ജില്ലയില്‍ നിന്നും മാത്രം 227.5 സെന്റ് സ്ഥമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. ചിറ്റൂര്‍ താലൂക്കിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനായി കൊടുവായൂര്‍ സ്വദേശി ആരപ്പത്ത് വീട്ടിലെ എ.കെ നാരായണന്‍ എലവഞ്ചേരി ചെട്ടിത്തറ സ്വദേശിനി പി. ഇന്ദിരയ്ക്കും കൊടുവായൂര്‍ നവക്കോട് സ്വദേശി നാരായണനും വീട് നിര്‍മിച്ചു നല്‍കും. ഇതിനായുള്ള സമ്മതപത്രം മന്ത്രിക്ക് കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  13 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  22 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  26 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  33 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago