ഫെര്‍ണാണ്ടോ ടോറസ് ബൂട്ടഴിച്ചു
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ടീമിന്റെ ഗോളടി യന്ത്രമായിരുന്ന ഫെര്‍ണാണ്ടോ ടോറസ് ഫുട്ബോളില്‍നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയാണ് 35 കാരനായ താരം വിരമിക്കുന്ന കാര്യം അറിയിച്ചത്. ലിവര്‍പൂള്‍, ചെല്‍സി, അത്ലറ്റികോ മാഡ്രിഡ് തുടങ്ങി യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളുടെ കുന്തമുനയായിരുന്നു ടോറസ്. ആവേശകരമായ 18 വര്‍ഷം നീണ്ട@ ഫുട്ബോള്‍ കരിയറിന് അന്ത്യം കുറിക്കാനുള്ള സമയമായിരിക്കുന്നു. നാളെ ജപ്പാനിലെ ടോക്കിയോയില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടു@ണ്ട്. അതില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാമെന്നും ടോറസ് വ്യക്തമാക്കി.സ്പെയിനിലെ മുന്‍നിര ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡിലൂടെയാണ് ടോറസിന്റെ കരിയര്‍ ആരംഭിക്കുന്നത്. 2018 വരെ അത്ലറ്റികോയിലായിരുന്നു ടോറസ് കളിച്ചിരുന്നത്. ഏതാനും മാസം മുന്‍പാണ് അത്ലറ്റികോയില് നിന്ന് ജപ്പാന് ലീഗിലേക്ക് പോയത്. മികച്ച പ്രകടനത്തിലൂടെ അത്ലറ്റികോയുടെ നട്ടെല്ലായി മാറിയ ടോറസിന് 19-ാം വയസില്‍ ക്ലബിനെ നയിക്കാനുള്ള ഭാഗ്യവും ലഭിച്ചു.
അത്ലറ്റികോ മാഡ്രിഡിലെ ഗോളടിമികവാണ് ടോറസിനെ സ്പാനിഷ് ടീമിലെത്തിച്ചത്. സ്പെയിനിനൊപ്പം രണ്ട@ു യൂറോ കപ്പുകളും (2008, 12) ഒരു ലോകകപ്പും (2010) അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. വിവിധ ക്ലബുകള്‍ക്ക് വേണ്ടി 568 മത്സരങ്ങളില്‍ ടോറസ് ബൂട്ടണിഞ്ഞു. ഇത്രയും മത്സരങ്ങളില്‍നിന്ന് 161 ഗോളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."