നാഷനല്‍മിഷന്‍ ദേശീയതല ഉദ്ഘാടനം: അന്തിമരൂപമായി
പട്ടിക്കാട്(മലപ്പുറം): ഓഗസ്റ്റ് ഒന്നിന് മംഗലാപുരത്ത് നടക്കുന്ന ശിഹാബ് തങ്ങള്‍ നാഷനല്‍മിഷന്‍ ദേശീയതല ഉദ്ഘാടന പരിപാടികള്‍ക്ക് അന്തിമ രൂപമായി. ജാമിഅ നൂരിയ്യയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ശിഹാബ് തങ്ങള്‍ നാഷനല്‍ മിഷന് തുടക്കം കുറിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പിന്നാക്ക ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ശിഹാബ്തങ്ങളുടെ ഏഴാം ചരമവാര്‍ഷിക ദിനത്തില്‍ നടക്കുന്ന പരിപാടികള്‍ കാലത്ത് 10ന് മംഗലാപുരം ടൗണ്‍ഹാളില്‍ ആരംഭിക്കും. സെമിനാര്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.'സമകാലിക സമസ്യകളില്‍ മുസ്‌ലിമിന്റെ നിലപാട്' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ചെര്‍ക്കളം അബ്ദുല്ല, കെ.എം ഷാജി എം.എല്‍.എ, എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, പി.എം സാദിഖലി പ്രസംഗിക്കും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന നാഷനല്‍ മിഷന്‍ ദേശീയതല ഉദ്ഘാടന സമ്മേളനം കര്‍ണാടക വനംമന്ത്രി രമാനാഥ്‌റായ് ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. ദേശീയദൗത്യ പദ്ധതികളുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കര്‍ണാടക ആരോഗ്യമന്ത്രി യു.ടി.ഖാദര്‍ മുഖ്യാതിഥിയാകും. ഇ.അഹ്മദ് എം.പി മുഖ്യപ്രഭാഷണം നടത്തും.
പ്രൊജക്ട് പ്രസന്റേഷന്‍ പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ആമുഖ ഭാഷണം നിര്‍വഹിക്കും. അനുസ്മരണ പ്രഭാഷണം എം.പി.അബ്ദുസ്സമദ് സമദാനി നിര്‍വഹിക്കും.
സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ത്വാഖാ അഹ്മദ് മൗലവി, അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈ, ഖാസിം മുസ്‌ലിയാര്‍ കുമ്പള, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, ഹാജി കെ മമ്മദ് ഫൈസി, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."