പൊയ്യ ഫിഷ് ഫാമിന് പ്രളയം സമ്മാനിച്ചത് 3.57 കോടി രൂപയുടെ നഷ്ടം
മാള: പൊയ്യയില്‍ അഡാക്കിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പൊയ്യ ഫിഷ് ഫാമിന് പ്രളയം സമ്മാനിച്ചത് 3.57 കോടി രൂപയുടെ നഷ്ടം.
കായലോരത്ത് 50 ഹെക്ടറിലായി വ്യാപിച്ചുകിടന്നിരുന്ന മത്സ്യ വളര്‍ത്തു കേന്ദ്രത്തിന് പ്രളയം കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിട്ടുള്ളത്. വളര്‍ത്തുന്നതിനായി കുളങ്ങളില്‍ നിക്ഷേപിച്ചിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന വിവിധയിനം മത്സ്യങ്ങള്‍ പ്രളയത്തില്‍ ഒലിച്ചുപോയി. ഒരാഴ്ചയോളം മത്സ്യകുളങ്ങളും കായലും ഓഫിസുമെല്ലാം വെള്ളത്തില്‍ മൂടിയിരുന്നു.
കായലില്‍ നിന്നുള്ള മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും ഫാമിന്റെ കുളങ്ങളിലെത്തി. പ്രളയം പടിഇറങ്ങിയപ്പോള്‍ മത്സ്യങ്ങളാല്‍ സമ്പന്നമായിരുന്ന കുളങ്ങളെല്ലാം കാലിയായി. ഒരു വര്‍ഷത്തെ അധ്വാന നേട്ടമാണ് ഒറ്റയടിക്ക് ഒലിച്ചുപോയത്. ഇതിന് പുറമെയാണ് മറ്റ് നഷ്ടങ്ങള്‍.വളര്‍ച്ചയെത്തിയ മത്സ്യങ്ങളും കുഞ്ഞുങ്ങളുമുപ്പെടെ 160 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. പുമീന്‍, കരിമീന്‍, ഞണ്ട് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തിരുന്നത്.
38 ടണ്‍ പൂമീനും 7.78 ടണ്‍ കരിമീനും 465 കിലോഗ്രാം ഞണ്ടുമാണ് പ്രളയത്തില്‍ നഷ്ടമായത്. വിപണി വില കണക്കാക്കിയാല്‍ ഇവക്ക് മാത്രം 1.10 കോടി രുപ വരും. ഇവക്ക് പുറമെയാണ് പ്രചനത്തിനായി സൂക്ഷിക്ഷിച്ചിരുന്ന മത്സ്യങ്ങളുടേയും മത്സ്യകുഞ്ഞുങ്ങളുടേയും നഷ്ടം. 1.5 ലക്ഷം കരിമീന്‍കുഞ്ഞുങ്ങളും 1.75 ലക്ഷം പൂമീന്‍ കുഞ്ഞുങ്ങളും നഷ്ടമായി. കുളങ്ങളെ വേര്‍തിരിക്കുന്ന മണ്ണ് കൊണ്ട് നിര്‍മിച്ചിട്ടുള്ള ബണ്ടുകളുടെ നാശമാണ് മറ്റൊന്ന്. ബണ്ടുകള്‍ പലയിടത്തും തകര്‍ന്നിട്ടുണ്ട്. കൂടാതെ വെളളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയി ഉയരം കുറയുകയും ചെയ്തിട്ടുണ്ട്.
300 മീറ്ററോളം സ്ഥലത്ത് ബണ്ടിന്റെ ഉയരം വര്‍ധിപ്പിക്കണം. 1.5 കോടി രുപയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ബണ്ടിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളു.
ഫാമിന്റെ നിത്യ പവര്‍ത്തനവുമായി ബന്ധപ്പെട്ട സാധന സാമഗ്രികള്‍ക്കും പ്രളയത്തില്‍ കേടുപാടുകള്‍ പറ്റി. ഒരു ലക്ഷം രൂപ വേണ്ടിവരും പുതിയ മത്സ്യബന്ധന വലകള്‍ വാങ്ങുവാന്‍. ജനറേറ്ററുകളും മോട്ടോറുകളും കംപ്രസറും മാറ്റി സ്ഥാപിക്കാന്‍ 34 ലക്ഷം രൂപയാണ് വേണ്ടിവരിക.ഫാമില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും പുതുതായി കണ്ടെത്തണം. ചുരുക്കി പറഞ്ഞാല്‍ സര്‍ക്കാരില്‍ നിന്നും അടിയന്തിര ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ ഫാമിന് പഴയരീതിയില്‍ മത്സ്യഉല്‍പാദനം പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളു. മത്സ്യകര്‍ഷകര്‍ക്കുള്ള പരിശീലന കേന്ദ്രംകൂടിയാണ് ഇവിടം. ഫാം മാനേജരുടേതുള്‍പ്പടെയുള്ള ഓഫിസ് കെട്ടിടം അഞ്ചടിയിലധികം വെള്ളത്തില്‍ മുങ്ങി.
രാത്രിയില്‍ വഞ്ചിയിലെത്തിയാണ് ജീവനക്കാര്‍ കംപ്യൂട്ടറും മറ്റ് ഓഫീസ് രേഖകളും നശിക്കാതെ കടത്തിയത്. ഓഫീസിലേയും പരിശീലന ഹാളുകളിലേയും ഫര്‍ണീച്ചറുകളെല്ലാം നശിച്ചു.
മുന്ന് ലക്ഷത്തിലധികം രൂപ വേണ്ടിവരും ഫര്‍ണ്ണീച്ചറുകള്‍ സജ്ജീകരിച്ച് ഓഫീസ് പഴയരീതിയിലാക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."