HOME
DETAILS

ഡെങ്കിപ്പനി; വെള്ളം കെട്ടികിടക്കാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്

  
backup
May 18 2017 | 21:05 PM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d


പാലക്കാട് : ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
ആരോഗ്യപ്രവര്‍ത്തകരുടെയും ആശാ വര്‍ക്കര്‍മാര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെയും നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ ഉറവിട നശീകരണം നടത്തുന്നുണ്ട്. കൊതുകിന്റെ സാന്ദ്രത പിന്നെയും നിലനില്‍ക്കുന്ന സാഹചര്യമുള്ളതുകൊണ്ടാണ് രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
അതുകൊണ്ട് തന്നെ വീടുവീടാന്തരം കയറിയുള്ള ബോധവത്കരണവും നടന്നുവരുന്നുണ്ട്.
പൊതുജനങ്ങള്‍ വിഷയം ഗൗരവമായി കണ്ട് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിട്ട് പെരുകി രോഗം പരത്തുന്നത്. അതുകൊണ്ട് വെള്ളം കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കി കൊതുക് പെറ്റ് പെരുകുന്നത് തടയുക, ചിരട്ട, മുട്ടത്തോട്, ടയര്‍, കുപ്പികള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, ഫ്രിഡ്ജ്, കൂളര്‍ എന്നിവയുടെ ഭാഗങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം യഥാസമയം കളയുക, വീടിനകത്ത് വെയ്ക്കുന്ന ചെടിച്ചട്ടികളിലെ ട്രേകളിലെ വെള്ളം നീക്കം ചെയ്യുക, സ്വയം ചികിത്സ ഒഴിവാക്കുക, പനി, ശക്തിയായ തലവേദന, പേശിവേദന എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാകാം. ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി വിദഗ്ധ ചികിത്സ തേടണം.
എല്ലാ വാര്‍ഡുകളിലും വാര്‍ഡ്തല ശുചിത്വ കമ്മിറ്റി വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളിലും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പൊതുജനങ്ങള്‍ പങ്കാളികളായി കൊതുക് ജന്യ രോഗങ്ങളെ ഉന്മൂലനം ചെയ്യാന്‍ മുന്നോട്ട് വരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago