നഗരസഭ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടയും
വടക്കാഞ്ചേരി: ആദര്‍ശ് റെയില്‍വേ സ്റ്റേഷന്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന വടക്കാഞ്ചേരി റെയില്‍വേ സ്‌റ്റേഷനോട് കേന്ദ്ര സര്‍ക്കാര്‍ കൈകൊള്ളുന്ന സമ്പൂര്‍ണ്ണ അവഗണന ഉപേക്ഷിക്കണമെന്നും സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് റെയില്‍വേ സ്റ്റേഷന്‍ വികസന ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ വടക്കാഞ്ചേരിയില്‍ ട്രെയിന്‍ തടയല്‍ സമരം നടത്തും. വൈകീട്ട് 4.30നാണ് പാലക്കാട് പുനലൂര്‍ ട്രെയിന്‍ തടയുക.
റെയില്‍വേ സ്റ്റേഷനേയും, റെയില്‍വേ കോളനിയേയും ബന്ധിപ്പിക്കുന്ന ഫുട്ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുക, പാലരുവി എക്‌സ്പ്രസ്, അമൃതാ എക്‌സ്പ്രസ്, തിരുവനന്തപുരം - മംഗലാപുരം മലബാര്‍ എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, എറണാകുളം കണ്ണൂര്‍ എറണാംകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോം ഉയര്‍ത്തി യാത്രക്കാര്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുക, ടച്ച് സ്‌ക്രീന്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും നഗരസഭ കൗണ്‍സിലറുമായ എസ്.എ.എ ആസാദ്, കൗണ്‍സിലര്‍മാരായ പ്രിന്‍സ് ചിറയത്ത്, സതീദേവി ശശികുമാര്‍, ജനറല്‍ കണ്‍വീനര്‍ സി.കെ രാമചന്ദ്രന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."