HOME
DETAILS

മുഖ്യമന്ത്രിപദം നിഷേധിച്ചതില്‍ ഗൗരിയമ്മക്ക് പരിഭവം

  
backup
June 21 2019 | 18:06 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%a6%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%bf%e0%b4%9a

 

ആലപ്പുഴ: മുഖ്യമന്ത്രിയാകാനുള്ള അവസരം സി.പി.എമ്മും ഇ.എം.എസും നിഷേധിച്ചതിന്റെ പരിഭവം പങ്കുവച്ച് 101 ാം പിറന്നാള്‍ ആഘോഷ വേദിയില്‍ കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശി. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയാണ് കെ.ആര്‍ ഗൗരിയമ്മ തനിക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം നിഷേധിച്ച അന്നത്തെ സി.പി.എം നേതൃത്വത്തിന്റെ അവഗണനക്കെതിരേ മനസ് തുറന്നത്.
'കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍ ഗൗരി നയിക്കട്ടെ'... 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുദ്രാവാക്യമിതായിരുന്നു. മുദ്രാവാക്യം ഉള്‍ക്കൊണ്ട കേരളത്തിലെ ജനങ്ങള്‍ ഇടതുമുന്നണിയെ അധികാരത്തിലേറ്റി. എന്നാല്‍ എന്തോ ഞാന്‍ മുഖ്യമന്ത്രിയാകുന്നത് ഇ.എം.എസിന് ഇഷ്ടമില്ലാതായി. പകരം വ്യവസായ മന്ത്രിയാക്കി. ഗൗരിയമ്മ പരിഭവത്തിന്റെ കെട്ടുപൊട്ടിച്ചു. പിന്നീട് എന്തുകൊണ്ടോ എന്നെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയപ്പോള്‍ രാഷ്ട്രീയം തന്നെ വേണ്ടെന്നുവച്ചതാണ്. പക്ഷെ, എന്നെ പാര്‍ട്ടിയില്‍നിന്ന് കളഞ്ഞതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ സംഘടിച്ച് നടത്തിയ സമ്മേളനം പോലൊന്ന് ആലപ്പുഴ കടപ്പുറം മുന്‍പ് കണ്ടിട്ടില്ല. പിന്നെ എനിക്കും വാശിയായി. അങ്ങിനെയാണ് ജെ.എസ്.എസ് പിറവിയെടുത്തതെന്ന് ഗൗരിയമ്മ പറഞ്ഞു.ജന്മശതാബ്ദി നിറവിലും ചുറുചുറുക്കോടെയായിരുന്നു ഗൗരിയമ്മയുടെ പ്രസംഗം. വാക്കുകള്‍ക്കുവേണ്ടി തപ്പിത്തടയാതെ പഴയ ഗൗരിയമ്മയായി തന്നെ പ്രസംഗിച്ചു. സദസ് മാത്രമല്ല, വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും മന്ത്രിമാരുമെല്ലാം ഗൗരിയമ്മയുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു. കുട്ടിക്കാലം മുതലുള്ള ചരിത്രത്തിന്റെ ഓര്‍മകളിലൂടെ ഗൗരിയമ്മ സഞ്ചരിച്ചതോടെ പ്രസംഗം നീണ്ടു. പ്രായം നൂറ്റാണ്ട് പിന്നിട്ടിട്ടും പ്രസംഗപീഠത്തിന് മുന്നില്‍ എഴുന്നേറ്റു നിന്നായിരുന്നു പരസഹായമില്ലാതെയായിരുന്നു ഗൗരിയമ്മയുടെ അര മണിക്കൂറിലേറെ നീണ്ട പ്രസംഗം. തിങ്ങിനിറഞ്ഞ വേദിയില്‍ കസേരയില്‍ ഇരുന്നായിരുന്നു ഗൗരിയമ്മ പിറന്നാള്‍ കേക്ക് മുറിച്ചത്. പ്രസംഗവും ഇരുന്ന് തന്നെ നടത്താന്‍ സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍, നൂറ്റാണ്ട് പിന്നിട്ടിട്ടും പഴയകാല നേതാവിന്റെ വീറോടെ തന്നെ ഗൗരിയമ്മ പ്രസംഗിച്ചു. കുട്ടിക്കാലവും വിദ്യാര്‍ഥി കാലഘട്ടവുമെല്ലാം ഓര്‍ത്തെടുത്ത് ഒഴുക്കോടെ ഗൗരിയമ്മ പ്രസംഗിച്ചു. തനിക്ക് ഏറ്റവും ബഹുമാനം തോന്നിയ നേതാവ് ഇ.എം.എസ് അല്ലെന്നും അത് പി. കൃഷ്ണപിള്ളയാണെന്നും അവര്‍ പറഞ്ഞു.


പ്രസംഗം നീണ്ടതോടെ ജെ.എസ്.എസ് പ്രസിഡന്റ് എ.എന്‍ രാജന്‍ ബാബു ഇടപെട്ടെങ്കിലും ഗൗരിയമ്മ വഴങ്ങിയില്ല. രാഷ്ട്രീയം ജനസേവനമാണ്, ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഇത്രയും നാള്‍ പ്രവര്‍ത്തിച്ചതും അങ്ങനെ തന്നെയാണ്. ഗൗരിയമ്മ എന്ന പേരിന് പിന്നിലെ കഥയും അവര്‍ പറഞ്ഞു. തിരുകൊച്ചി രാജ്യത്ത് ആദ്യമായി ബിരുദം നേടിയ ഈഴവ സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ പേര് ഗൗരിയെന്നായിരുന്നു. അത് കണ്ടിട്ടാണ് അച്ഛന്‍ തനിക്ക് ഗൗരിയെന്ന പേരിട്ടതെന്ന് ഗൗരിയമ്മ പറഞ്ഞു. ഈ ആഘോഷ പരിപാടിയില്‍ തനിക്ക് താല്‍പര്യമില്ലായിരുന്നു. പലരുടേയും സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സമ്മതിച്ചതെന്നും ഗൗരിയമ്മ പറഞ്ഞു. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 101 ാം പിറന്നാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച് ഗൗരിയമ്മ കേക്ക് മുറിച്ചു. ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് വിഭവസമൃദ്ധമായ സദ്യയും നല്‍കി. ഗൗരിയമ്മയെ കുറിച്ചുള്ള ഡോക്യുമെന്ററി, പുസ്തകം, തപാല്‍ സ്റ്റാമ്പ് എന്നിവയുടെ പ്രകാശനവും ചടങ്ങളില്‍ നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago