HOME
DETAILS

പോത്തുകല്‍ 'തന്ത്രം' അമരമ്പലത്തും ആവര്‍ത്തിക്കാന്‍ എല്‍.ഡി.എഫ്

  
backup
September 20 2018 | 07:09 AM

%e0%b4%aa%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%85%e0%b4%ae%e0%b4%b0%e0%b4%ae

നിലമ്പൂര്‍: പോത്തുകല്ലിലെ തന്ത്രം അമരമ്പലത്തും നടപ്പാക്കാന്‍ സി.പി.എം അണിയറയില്‍ നീക്കം ആരംഭിച്ചു. കോണ്‍ഗ്രസിലെ ഭിന്നത മുതലെടുത്താണ് പോത്തുകല്ലില്‍ ഭരണം പിടിച്ചെടുത്തത്. അതേ രീതിയിലാണ് അമരമ്പലത്ത് പയറ്റുന്നത്.
കോണ്‍ഗ്രസിലെ അനിതാ രാജു രാജിവച്ചതോടെ 19 സീറ്റുകളില്‍ അമരമ്പലത്ത് യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒന്‍പത് സീറ്റുകള്‍ വീതമാണ്. അനിതയെ സി.പി.എം പാളയത്തിലെത്തിച്ച് ഭരണം പിടിച്ചെടുക്കാനാണ് കരുക്കള്‍ നീക്കുന്നത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിലെ വിഭാഗീയതയിലൂടെയാണ് സി.പി.എം മുതലെടുപ്പ് നടത്തുന്നത്.
സി.പി.ഐയുടെ കുത്തകയിലായിരുന്ന ഉപ്പുവള്ളി വാര്‍ഡാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.ഐ-സി.പി.എം ഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.
പകപോക്കലെന്നോണം അനിത രാജുവിനെ രാജിവയ്പ്പിച്ച് കൂടെകൂട്ടി സി.പിഎമ്മും സി.പി.ഐയും ഒന്നിക്കുകയും ചെയ്തതോടെ വാര്‍ഡും ഭരണവും തിരിച്ചുപിടിക്കാനാണ് എല്‍.ഡി.എഫ് തന്ത്രങ്ങള്‍ മെനയുന്നത്. പി.വി അന്‍വര്‍ എം.എല്‍.എയെ മുന്നില്‍ നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് പോത്തുകല്ലില്‍ രാഷ്ട്രീയ നേട്ടം കൊയ്‌തെടുത്തത്. അമരമ്പലം കൂടി പിടിച്ചെടുത്താല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും നേരിടേണ്ടിവരിക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Kuwait
  •  2 months ago
No Image

ഇന്ത്യയും മാലദ്വീപും വീണ്ടും ഒന്നിക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു

International
  •  2 months ago
No Image

ബ്ലാസ്റ്റേഴ്സിനെ മൂന്നടിയില്‍ തീർത്ത് ബെംഗളൂരു

Football
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 months ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 months ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 months ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 months ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

Kerala
  •  2 months ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 months ago