HOME
DETAILS
MAL
എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത കള്ളുഷാപ്പ് ജീവനക്കാരന് മരിച്ചു
backup
July 27 2016 | 19:07 PM
തുറവൂര്‍: പ്രവര്‍ത്തനസമയത്തിന് മുന്‍പ് കള്ളുഷാപ്പ് തുറന്നതിന്റെ പേരില്‍ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത ജീവനക്കാരന് മരിച്ചു.
കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ എഴുപുന്ന തെക്ക് പുറംതട രാജന്(50) ആണ് മരിച്ചത്.
വല്ലേത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പില്‍ നിന്ന് രാജനെ തിങ്കളാഴ്ച രാവിലെ ആണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുന്നതിനിനിടെ കുഴഞ്ഞുവീണ രാജനെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. ചുഴലി രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആളായിരുന്നെന്ന് കുത്തിയതോട് പൊലിസ് പറഞ്ഞു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കാരം നടത്തി. ഭാര്യ: ലത. മക്കള്‍: കണ്ണന്, ആര്യ. മരുമകന്: അമ്പാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."