രാഹുല്‍ ഗാന്ധി നടത്തുന്നത് നയപരമായ സമീപനം: ഷാനിമോള്‍ ഉസ്മാന്‍
ദോഹ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി സ്വീകരിച്ച നിലപാട് നയപരമായ സമീപനമെന്ന നിലക്ക് കണ്ടാല്‍ മതിയെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാന്‍. ഇന്‍കാസ് കോഴിക്കോട് ജില്ലാ പഠനക്യാംപിനെത്തിയ അവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി പരാജയത്തില്‍ നിന്നും പുതിയ പാഠം ഉള്‍ക്കൊണ്ടു തിരിച്ചുവരാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അവര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയത്തെക്കുറിച്ചു പാര്‍ട്ടി വിശദമായി പഠിച്ചുവരികയാണ്. അത് വിശദമായി വിലയിരുത്തിയശേഷം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവും. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നതുകൊണ്ട് കോണ്‍ഗ്രസിന്റെ ശക്തി ഇല്ലാതാവുന്നില്ല. എന്നും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടുപോയത്. കേരളത്തില്‍ ശക്തമായ വിജയമാണ് യു.ഡി.എഫിനും കോണ്‍ഗ്രസിനുമുണ്ടായത്. ആലപ്പുഴയിലേത് ഒറ്റപ്പെട്ട സംഭവമാണ്. അവിടുത്തെ പരാജയ കാരണങ്ങള്‍ പാര്‍ട്ടി ഗൗരവത്തോടെ വിലയിരുത്തുന്നുണ്ടെന്നും ഷാനിമോള്‍ വ്യക്തമാക്കി.
എല്ലാ നിലക്കുമുള്ള ജീര്‍ണതയുടെ പാര്‍ട്ടിയായി സി.പി.എം മാറിയെന്നതിന് ഉദാഹരണമാണ് കോടിയേരിയുടെ മകന്റെ പീഡന വാര്‍ത്തയെന്നും പ്രവാസി ആത്മഹത്യയെന്നും അവര്‍ പറഞ്ഞു. ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് കെ.കെ ഉസ്മാന്‍, ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല, കോഴിക്കോട് ജില്ലാ ഇന്‍കാസ് പ്രസിഡന്റ് അശ്‌റഫ് വടകര, ഹരീഷ്‌കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."