'പുനര്‍ജനി' പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: ജീവിത ശൈലീ രോഗ നിയന്ത്രണത്തിനും ബോധവല്‍ക്കരണത്തിനുമായി പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും പാക്കം കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെയും വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതികളുടെയും നേതൃത്വത്തില്‍ പ്രസിദ്ധപ്പെടുത്തിയ കൈപ്പുസ്തകമായ 'പുനര്‍ജനി'യുടെ പ്രകാശനം ജില്ലാ മാസ് മീഡിയ ഓഫിസര്‍ വിന്‍സന്റ് ജോണിന് ആദ്യ പ്രതി നല്കി പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര നിര്‍വഹിച്ചു.
പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.സലാഹ് അബ്ദുള്‍ റഹിമാന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം എം. സുന്ദരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. ശശീന്ദ്രന്, പബ്ലിക് ഹെല്‍ത്ത് നഴ്സ് കെ.വി ഇന്ദിര, എന്‍.സി.ഡി ജില്ലാ പ്രൊജക്ട് മാനേജര്‍ ഗോഡ്വിന് അഗസ്റ്റിന്, ജെ.എച്ച്.ഐമാരായ വി.വി സുരേഷ് കുമാര്‍, പി.വി സജീവന് എന്നിവര്‍ സംസാരിച്ചു.
വിവിധ തരം ജീവിത ശൈലീ രോഗങ്ങള്‍, നിയന്ത്രണ മാര്‍ഗങ്ങള്‍, ഭക്ഷണ രീതികള്‍ തുടങ്ങിയവ പ്രതിപാദിച്ചിട്ടുള്ള കൈപ്പുസ്തകം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. ശ്രീകുമാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് പി.ജി പുഷ്പജ എന്നിവര്‍ ചേര്‍ന്നാണു തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."