34.33 ലക്ഷം രൂപയുടെ എം.പി ഫണ്ട് അനുവദിച്ചു
കാസര്‍കോട്: പി. കരുണാകരന് എം.പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നു വിവിധ പദ്ധതികള്‍ക്കായി 34.33 ലക്ഷം രൂപ അനുവദിച്ചു. കാഞ്ഞങ്ങാട് നഗരസഭയില്‍ രണ്ടു ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതിനായി 12 ലക്ഷം രൂപയും ബളാല്‍ പഞ്ചായത്തിലെ നാട്ടക്കല്ല് മുത്തപ്പന് അമ്പലം റോഡ് ടാറിങിനു നാലു ലക്ഷം രൂപ, കൊക്കാട്-നെല്ലിമല റോഡ് ടാറിങിനു നാലു ലക്ഷം രൂപ എന്നിങ്ങനെ അനുവദിച്ചു.
ജില്ലയിലെ ഒന്‍പതു സ്കൂളുകളിലായി കംപ്യൂട്ടര്‍ അനുബന്ധ പദ്ധതിക്കായി 14.33 ലക്ഷം രൂപ അനുവദിച്ചു. ചെമ്മനാട് സി.ജെ.എച്ച്.എസ്.എസിന് അഞ്ചു ലക്ഷം, പടന്നക്കാട് എസ്.എന്‍.എ.യു.പി സ്കൂളിന് 2,02,500 രൂപ, ചാത്തമത്ത് എ.യു.പി.എസിന് ഒരു ലക്ഷം, നാട്ടക്കല്ല് എ.എല്‍.പി.എസിന് ഒരു ലക്ഷം, ബല്ല ഈസ്റ്റ് ജി.എച്ച്.എസ്.എസിന് 2,02,500 രൂപ, ബല്ല കടപ്പുറം എം.സി.ബി.എം.എല്‍.പി സ്കൂളിന് 66,000, മുനയംകുന്ന് ബദറുല്‍ ഹുദ എല്‍.പി സ്കൂളിന് 66,000 രൂപ, പള്ളം തന്‍വീറുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളിന് 66,000 രൂപ, കുമ്പളപ്പളളി എസ്.കെ.ജി.എം.എ.യു.പി സ്കൂളിന് 1,30,000 രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു ഭരണാനുമതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."