HOME
DETAILS

ബിഹാറില്‍ നാടകീയത; സര്‍ക്കാര്‍ രൂപീകരണശ്രമവുമായി മഹാസഖ്യവും

  
backup
November 12 2020 | 15:11 PM

bihar-new-govt-issue-n-d-a-against-mahasakhyam

പട്‌ന: ബിഹാറില്‍ കേവല ഭൂരിപക്ഷം ലഭിച്ച എന്‍.ഡി.എ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ തന്നെ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും അടങ്ങുന്ന മഹാസഖ്യവും സര്‍ക്കാര്‍ രൂപീകരണശ്രമം ഊര്‍ജിതമാക്കി.
എന്‍.ഡി.എയിലെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (എച്ച്.എ.എം) വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി) എന്നീ കക്ഷികളെ അടര്‍ത്തിയെടുത്താല്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്നാണ് ആര്‍.ജെ.ഡിയുടെ കണക്കുകൂട്ടല്‍.
നിലവില്‍ 125 സീറ്റാണ് എന്‍.ഡി.എക്കുള്ളത്. അതാവട്ടെ കേവലഭൂരിപക്ഷത്തേക്കാള്‍ മൂന്ന് സീറ്റ് മാത്രമാണ് കൂടുതല്‍. ഈ സാഹചര്യത്തിലാണ് നേരത്തെ മഹാസഖ്യത്തിന്റെ ഭാഗമല്ലാതിരുന്ന എച്ച്.എ.എമ്മിനെയും വി.ഐ.പിയെയും കൂടെകൂട്ടാന്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ശ്രമം നടത്തുന്നത്. എച്ച്.എ.എമ്മിനും വി.ഐ.പിക്കും നാലുവീതം സീറ്റുകളാണുള്ളത്. ഇതില്‍ ഒരുകക്ഷിയെ കിട്ടിയാല്‍ തന്നെ എന്‍.ഡി.എയുടെ ഭൂരിപക്ഷം നഷ്ടമാവും.

110 സീറ്റുകളുള്ള മഹാസഖ്യത്തിന് സര്‍ക്കാര്‍ രൂപീകരണത്തിന് 12 എം.എല്‍.എമാരെ കൂടി ആവശ്യമാണ്. എച്ച്.എ.എമ്മിനെയും വി.ഐ.പിയെയും കൂട്ടിയാല്‍ തന്നെ 118 ആവൂ. എന്നാല്‍, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനെ കൂട്ടാനായാല്‍ എളുപ്പം കേവലഭൂരിപക്ഷം ലഭിക്കും. മഹാസഖ്യവുമായി സഹകരിക്കുന്നതിന് മജ്‌ലിസിന് ബുദ്ധിമുട്ടില്ലെന്ന് അസദുദ്ദീന്‍ ഉവൈസി സൂചന നല്‍കിയിട്ടുമുണ്ട്. കൂടാതെ ഒരംഗമുള്ള ബി.എസ്.പിയും മഹാസഖ്യത്തെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്.

ഈ രണ്ടുകക്ഷികളുടെയും നിലപാട് അറിയാനായി ആര്‍.ജെ.ഡി പ്രത്യേക ദൂതന്‍മാരെയും അയച്ചിരുന്നു. ദൂതന്‍മാര്‍ രണ്ടുകക്ഷികളുടെയും നേതാക്കളെ കണ്ടതായാണ് സൂചന. എച്ച്.എ.എമ്മിന്റെയും വി.ഐ.പിയുടെയും എം.എല്‍.എമാര്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കി കൂടെകൂട്ടാമെന്നാണ് ആര്‍.ജെ.ഡി ആലോചിക്കുന്നത്. വൈകാതെ തന്നെ മഹാസഖ്യത്തിന്റെ നേതാക്കള്‍ മാധ്യമങ്ങളെ കാണുമെന്ന റിപ്പോര്‍ട്ടും ഉണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തില്‍ എല്ലാവരോടും തലസ്ഥാനമായ പട്‌നയില്‍ തന്നെ തുടരാന്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് നിര്‍ദേശം കൊടുത്തിട്ടുണ്ട്.

തിങ്കളാഴ്ച ഫലം പൂര്‍ണമായി വരുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്ക് ആര്‍.ജെ.ഡി തുടക്കമിട്ടിരുന്നു.
സാധാരണനിലയില്‍ കേവലഭൂരിപക്ഷം ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാറുള്ള ബി.ജെ.പി ഇത്തവണ ധൃതി കാണിക്കാത്തത് എന്‍.ഡി.എയില്‍ കടുത്ത അവിശ്വാസം നിലനില്‍ക്കുന്നുണ്ടെന്നതിന്റെ സൂചനയാണ്. ഇത് തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് മഹാസഖ്യത്തിന്റെ നീക്കം. മുന്നണിയിലെ വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയാവുന്നതില്‍ നിതീഷിന് താല്‍പ്പര്യക്കുറവുള്ള കാര്യവും മഹാസഖ്യം അനുകൂലഘടകമായാണ് കാണുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  43 minutes ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago