ട്രംപ് ലൈംഗികമായി അധിക്ഷേപിച്ചുവെന്ന പരാതിയുമായി എഴുത്തുകാരി
വാഷിങ്ടണ്‍: യു.എസ് പ്രസഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന പരാതിയുമായി എഴുത്തുകാരി. പ്രശസ്ത കോളമിസ്റ്റും എഴുത്തുകാരിയുമായ ഇജീന്‍ കരോളാണ് മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമില്‍ വച്ച് തനിക്ക് ദുരനുഭവമുണ്ടായതായി വെളിപ്പെടുത്തിയത്. 1990ലാണ് സംഭവം നടന്നതെന്ന് ന്യൂയോര്‍ക്ക് മാഗസിന് നല്കിയ കവര്സ്റ്റോറിയില് അവര്‍ പറയുന്നു.
തന്റെ പെണ് സുഹൃത്തിന് സമ്മാനം തെരഞ്ഞെടുക്കുന്നതിന് സഹായിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അതനുസരിച്ച് തെരഞ്ഞെടുത്ത് നല്കിയ സ്യൂട്ട് ധരിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഡ്രസിങ് റൂമിലെത്തിയ തന്നെ ലൈംഗികമായി അധിക്ഷേപിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നെന്നും കരോള്‍ പറഞ്ഞു.
മര്‍ല മേപ്പിള്‍സിനെ വിവാഹം ചെയ്തിരുന്ന ട്രംപിന് അന്ന് 50 വയസ്സിലധികം പ്രായമുണ്ടായിരുന്നതായി അവര്‍ പറഞ്ഞു. എന്നാല്‍ ആരോപണം നിഷേധിച്ച ട്രംപ് താന്‍ ജീവിതത്തിലൊരിക്കലും അവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."