റെയില്‍വേ അടിപ്പാതയും നടപ്പാതയും 27നു തുറന്നുകൊടുക്കും
അടിപ്പാത തുറന്നുകൊടുക്കുന്നതോടെ പരിസര പ്രദേശങ്ങളിലുള്ളവര്‍ക്ക് തലിച്ചാലം വഴി പയ്യന്നൂര്‍ ബൈപ്പാസിലേക്കും അതുവഴി ദേശീയ പാതയിലേക്കും എളുപ്പത്തില്‍ എത്താന്‍ കഴിയും
തൃക്കരിപ്പൂര്‍: നിര്‍മാണം പൂര്‍ത്തിയായ തെക്കെ തൃക്കരിപ്പൂര്‍ ഇളമ്പച്ചി തലിച്ചാലം റെയില്‍വേ അടിപ്പാതയും തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഫുട് ഓവര്‍ ബ്രിഡ്ജും 27നു തുറന്നു കൊടുക്കും. തലിച്ചാലം ഇളമ്പച്ചിപ്രദേശങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ടായിരുന്ന റെയില്‍വേ ഗേറ്റ് അടച്ചുപൂട്ടി കഴിഞ്ഞ വര്‍ഷമാണ് അടിപ്പാത നിര്‍മാണം ആരംഭിച്ചത്. രണ്ടുകോടിയിലേറെ രൂപ ചെലവഴിച്ചാണു നിര്‍മാണം. അടിപ്പാത തുറന്നുകൊടുക്കുന്നതോടെ പരിസര പ്രദേശങ്ങളിലുള്ളവര്‍ക്ക് തലിച്ചാലം വഴി പയ്യന്നൂര്‍ ബൈപ്പാസിലേക്കും അതുവഴി ദേശീയ പാതയിലേക്കും എളുപ്പത്തില്‍ എത്താന്‍ കഴിയും. തലിച്ചാലം ഭാഗത്തുള്ളവര്‍ക്ക് ഇളമ്പച്ചിയുമായി എളുപ്പം ബന്ധപ്പെടാനും കഴിയും. രാജ്യത്തെ വിവിധ റെയില്‍വേ ഗേറ്റുകള്‍ അടച്ചുപൂട്ടി ഗതാഗതത്തിനു മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയില്‍ പെടുത്തിയാണ് തലിച്ചാലം ഗേറ്റ് നീക്കി അടിപ്പാത പണിതത്.
തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ തെക്കും വടക്കും ഭാഗങ്ങളിലായി ഗതാഗത ദുരിതമുയര്ത്തി നില്ക്കുന്ന ആറു റെയില്‍വേ ഗേറ്റുകളിലൊന്നാണ് ഇളമ്പച്ചി അടിപ്പാത വന്നതോടെ ഇല്ലാതായത്. തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഇരു പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്ന ഫുട് ഓവര്‍ ബ്രിഡ്ജും തുറന്നുകൊടുക്കുന്നുണ്ട്.
70.5 ലക്ഷം രൂപയാണ് ബ്രിഡ്ജിന്റെ നിര്‍മാണത്തിനായി അനുവദിച്ചിരുന്നത്. തുറന്നുകൊടുക്കാന്‍ ഒരാഴ്ച മാത്രമേ ബാക്കിയുള്ളൂവെങ്കിലും നിര്‍മാണ പ്രവൃത്തി പൂര്‍ണമായിട്ടില്ല. ടൈലുകള്‍ പതിക്കുന്നതുള്പ്പടെയുള്ള ജോലികള്‍ ബാക്കിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."