മത്സ്യബന്ധനം: നിരോധന ഉത്തരവ് അംഗീകരിക്കില്ലെന്ന് ധീവര സഭ
ആലപ്പുഴ: മണ്‍സൂണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മത്സ്യബന്ധന നിരോധന ഉത്തരവ് അംഗീകരിക്കില്ലെന്ന് ധീവര സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്. മുന്‍ വര്‍ഷങ്ങളിലേതുപോലെ നിരോധനം ലംഘിച്ച് തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 10നാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഏപ്രില്‍ 15മുതല്‍ ജൂണ്‍ 14വരെയും അറബിക്കടലില്‍ ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 31വരെയും 12 നോട്ടിക്കല്‍ മൈലിനപ്പുറം കേന്ദ്ര സര്‍ക്കാര്‍ മത്സ്യബന്ധനം നിരോധിച്ചത്. സംസ്ഥാന ഫിഷറീസ് മന്ത്രി മത്സ്യബന്ധന നിരോധനം സംബന്ധിച്ച ഉത്തരവിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കണം.
പ്രതിവര്‍ഷം 65,000 കോടി രൂപയുടെ വരുമാനം ലഭിക്കുന്ന മത്സ്യബന്ധന മേഖലയ്ക്കായി പ്രത്യേക വകുപ്പും മന്ത്രാലയവുമുണ്ടാക്കാന് കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ദിനകരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."