HOME
DETAILS
MAL
സര്‍ക്കാര്‍ ഓഫിസുകള്‍ മൈക്രോസോഫ്റ്റ് വിമുക്തമാക്കണം: വി.എസ്
backup
May 18 2017 | 22:05 PM
തിരുവനന്തപുരം: നീരാളി വൈറസിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും പൂര്‍ണമായും മൈക്രോസോഫ്റ്റ് വിമുക്തമാക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഭരണ പരിഷ്കരണ കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. ലഭ്യമായ വിവരങ്ങള്‍വച്ച് മൈക്രോസോഫ്റ്റ് അധിഷ്ഠിത കംപ്യൂട്ടറുകളാണ് വൈറസ് ആക്രമണത്തിന് ഇരയായത്.
സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറണം എന്ന നയപരമായ തീരുമാനം നിലവിലുണ്ടെങ്കിലും ചില ഓഫിസുകളില്‍ ഇപ്പോഴും കുത്തക സോഫ്റ്റ്വെയറുകളുടെ ഉപയോഗം തുടരുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇത്തരം വൈറസ് ബാധ ഒഴിവാക്കണമെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."