ലോട്ടറി ചുരണ്ടി സമ്മാനം തട്ടിയെടുത്ത് മുങ്ങി
വടകര: ലോട്ടറി ടിക്കറ്റ് ചുരണ്ടി സമ്മാനം തട്ടിയെടുത്ത് മുങ്ങിയ ആളെ തേടി ലോട്ടറി വില്‍പനക്കാരന്‍. വടകരയില്‍ തങ്ങി ലോട്ടറി വില്‍ക്കുന്ന കോട്ടയം സ്വദേശി ബെന്നിയാണു കബളിപ്പിക്കപ്പെട്ടത്.
16ന് നറുക്കെടുത്ത പൗര്‍ണമി ഭാഗ്യക്കുറിയുടെ 500 രൂപയുടെ സമ്മാനമാണ് തട്ടിയെടുത്തത്. ക്യൂന്‍സ് റോഡിനു സമീപം ലോട്ടറി വില്‍ക്കുന്നതിനിടയിലാണ് 60 വയസു തോന്നിക്കുന്ന ആള്‍ ഭാഗ്യക്കുറിയുമായി ബെന്നിയെ സമീപിച്ചത്. ഫലം നോക്കിയപ്പോള്‍ 6332 നമ്പറിന് 500 രൂപയുണ്ട്.
ഇതിനു പകരമായി 250 രൂപയുടെ ബംമ്പര്‍ ടിക്കറ്റും 30 രൂപയുടെ മറ്റൊരു ടിക്കറ്റും ബാക്കി 220 രൂപയും നല്‍കി. ഇയാളുടെ കൈവശം 6332 ല്‍ അവസാനിക്കുന്ന വേറെയും ടിക്കറ്റ് ഉണ്ടായിരുന്നു. അതിന്റെ പണം വേണ്ടേ എന്നു ചോദിച്ചപ്പോള്‍ അതു താന്‍ വേറെ വില്‍പനക്കാരനു കൊടുക്കാന്‍ വച്ചതാണെന്ന് പറഞ്ഞ് സ്ഥലംവിട്ടു. പിന്നീട് സംശയം തോന്നിയ ബെന്നി വടകരയിലെ ഏജന്റിന്റെ കടയില്‍ കൊടുത്തപ്പോഴാണ് കബളിപ്പിക്കപ്പെട്ടതറിയുന്നത്. ആര്‍.ജി 256882 ലെ 88 സമര്‍ഥമായി ചുരണ്ടി 33 ആക്കിയാണ് സമ്മാനം തട്ടിയെടുത്തത്.
മാന്യമായി വസ്ത്രധാരണം ചെയ്ത ആളിന്റെ മുഖം നന്നായി മനസില്‍ പതിഞ്ഞ ബെന്നി ഇയാള്‍ക്കായി നഗരം മുഴുവന്‍ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇക്കാരണത്താല്‍ കൈയിലുള്ള ടിക്കറ്റുകള്‍ വില്‍ക്കാനും സാധിച്ചില്ല. തട്ടിപ്പുകാരന്റെ കൈയില്‍ വേറെയും ടിക്കറ്റ് കണ്ട സ്ഥിതിക്കു ബെന്നി ഇതുസംബന്ധിച്ച് വടകര പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."