അന്താരാഷ്ട്ര മോഷണസംഘം തലസ്ഥാനത്ത് പിടിയില്‍
പിടിയിലായത് നാല് ഇറാനിയന്‍ പൗരന്മാര്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അന്താരാഷ്ട്ര മോഷണ സംഘത്തിലെ നാല് ഇറാനിയന്‍ പൗരന്മാര് തലസ്ഥാനത്ത് പിടിയില്‍. ഡല്‍ഹി മുതല്‍ കേരളം വരെയുള്ള സ്ഥലങ്ങളില്‍ കറങ്ങി നടന്ന് മോഷണം നടത്തിയിരുന്നവരാണ് പിടിയിലായത്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയ്നെല്ലാഹ് (40), ദാവൂദ് (23), മെഹ്സിന് (45), മജീദ് (32), എന്നിവരെയാണ് കന്റോണ്‍മെന്റ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയിലെത്തിയ സംഘം ഇതിനിടെ പല സ്ഥലങ്ങളില്‍ നിന്നും വിദേശ കറന്‍സി, ഇന്ത്യന്‍ രൂപ തുടങ്ങിയവ മോഷണം നടത്തുകയായിരുന്നു. ഡോളര്‍ മാറാന്‍ എന്ന വ്യാജേന വിദേശകറന്‍സി വിനിമയം നടത്തുന്ന പോസ്റ്റോഫീസുകള്‍, മണി എക്സ്ചേഞ്ച് ഷോറൂമുകള്‍ എന്നിവിടങ്ങളിലെത്തി കറന്‍സികള്‍ മോഷ്ടിക്കുകയാണ് ഇവരുടെ രീതി.
കഴിഞ്ഞ മാസം പോണ്ടിച്ചേരിയിലെ ഒരു പോസ്റ്റോഫീസില്‍ വിദേശ പൗരന്മാര് സമാനരീതിയില്‍ ഒരു മോഷണം നടത്തിയിരുന്നു. ഇത്തരം മോഷണം തിരുവനന്തപുരത്തും നടക്കാന്‍ സാധ്യത ഉണ്ടെന്ന് കണ്ട് വിദേശികളായ ആളുകള്‍ താമസിക്കാന്‍ സാധ്യതയുളള ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
കഴിഞ്ഞ ദിവസം ചേര്‍ത്തലയിലെ കടയില്‍ നിന്നും 39,000 രൂപയ്ക്ക് തുല്യമായ ഡോളര്‍ സംഘം മോഷ്ടിച്ചിരുന്നു. ഈ കേസിലെ തുടര്‍നടപടികള്‍ക്കായി പ്രതികളെ ചേര്‍ത്തല പൊലിസിന് കൈമാറി. മ്യാന്മാര്, നേപ്പാള്‍ എന്നിവിടങ്ങളിലും സംഘം മോഷണം നടത്തിയിരുന്നു. തിരുവനന്തപുരത്തും മോഷണം നടത്തുന്നതിനായുളള തയാറെടുപ്പുകള്‍ നടത്തിയതായും ഇവര്‍ പൊലിസിനോട് പറഞ്ഞു. സംഘത്തില്‍ 24 പേരുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."