പൊലിസിനെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതി മണിക്കൂറുകള്‍ക്കകം പിടിയിലായി
കുമ്പള: പൊലിസിനെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതി മണിക്കൂറുകള്‍ക്കകം വീണ്ടും പൊലിസ് പിടിയിലായി.തളിപ്പറമ്പ് സ്വദേശിനിയായ യുവതിയെ പത്രപരസ്യത്തിലൂടെ പരിചയപ്പെടുകയും ശേഷം വിവാഹ വാഗ്ദാനം നല്കി ഹൊസങ്കടിയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ശേഷം മൂന്നര പവന് സ്വര്‍ണ്ണവുമായി മുങ്ങുകയും ചെയ്ത കേസിലെ പ്രതിയായ പയ്യന്നൂര്‍ മാതമംഗലം വെള്ളോറ സ്വദേശിയും മാനന്തവാടി നെല്ലൂരില്‍ താമസക്കാരനുമായ ആന്റണി രാജു (35)വാണ് പൊലിസിനെ തള്ളിയിട്ടു രക്ഷപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ ഹൊസങ്കടിയിലെ ലോഡ്ജില്‍ കൊണ്ട് പോയി തെളിവെടുപ്പ് നടത്തിയ ശേഷം തിരികെ കുമ്പള സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ എസ്.ഐ അബ്ദുല്‍ മുനീറിനെ തള്ളിയിട്ട് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം.ഇതേ തുടര്‍ന്ന് പൊലിസ് സംഘം കുമ്പളയില്‍ ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവില്‍ സ്റ്റേഷന് പിറകിലെ മത്സ്യ മാര്‍ക്കറ്റ് പരിസരത്തെ കുറ്റിക്കാട്ടില്‍ നിന്നും ഇയാളെ കണ്ടെത്തുകയായിരുന്നു. പൊലിസിനെ അക്രമിച്ച് രക്ഷപ്പെട്ടതിന് ഇയാള്‍ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."