വെല്ലുവിളികളെ ഇച്ഛാശക്തികൊണ്ട് നേരിടണം: മജിസിയ ഭാനു
കുറ്റ്യാടി: ലക്ഷ്യത്തിലേക്കെത്താന്‍ നിരവധി വെല്ലുവിളികള്‍ മുന്‍പിലുണ്ടാകുമെന്നും അവകളെ ഇച്ഛാശക്തികൊണ്ട് നേരിടണമെന്നും ദേശീയ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ മജിസിയ ഭാനു.
അധ്യാപക അവാര്‍ഡ് ജേതാക്കളായ പി.കെ സുഗുണന്‍, പി.കെ നവാസ്, ജമാല്‍ കുറ്റ്യാടി എന്നിവര്‍ക്ക് കുറ്റ്യാടി എം.ഐ.യുപി സ്‌കൂളില്‍ നല്‍കി സ്വീകരണ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വേഷവിതാനങ്ങളും ആശയാദര്‍ശങ്ങളും മുറുകെപ്പിടിച്ചുതന്നെ ഏതുയരത്തിലും ആര്‍ക്കും ചെന്നെത്താന്‍ കഴിയുമെന്ന് തെളിയിക്കാന്‍ തനിക്കു സാധിച്ചതായി അവര്‍ പറഞ്ഞു.
അടുത്തമാസം തുര്‍ക്കിയില്‍ നടക്കുന്ന അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പതാക ഉയരങ്ങളില്‍ പാറിച്ച് മടങ്ങണമെന്നാണ് ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് സി.എച്ച് ശരീഫ് അധ്യക്ഷനായി. എന്‍.പി ശക്കീര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. പ്രധാനാധ്യാപകന്‍ ഇ. അഷറഫ്, ഗ്രാമപഞ്ചായത്തംഗം കെ.വി ജമീല, കെ.പി റഷീദ്, സി.കെ കരുണന്‍, വി.സി കുഞ്ഞബ്ദുല്ല, പ്രമോദ് കുമാര്‍, കിണറ്റുംകണ്ടി അമ്മദ്, തയ്യുള്ളതില്‍ നാസര്‍, കെ.കെ അഖില സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."