ഷംനയുടെ മരണം: അന്വേഷണ ഉദ്യോഗസ്ഥന് ഹാജരാകാന്‍ നിര്‍ദേശം
കണ്ണൂര്‍: മെഡിക്കല്‍ വിദ്യാര്‍ഥിനി മട്ടന്നൂര്‍ ശിവപുരത്തെ ഷംന തസ്നീം എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശം. ഷംനയുടെ പിതാവ് അബൂട്ടി നല്കിയ പരാതിയിലാണ് എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയോട് അടുത്ത സിറ്റിങ് ദിനമായ ജൂണ്‍ 13ന് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മിഷന് ആക്ടിങ് ചെയര്മാന് പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്.
ഇതിനായി സംസ്ഥാന പൊലിസ് മേധാവി മുഖേന സമന്‍സ് അയക്കാനും കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ഇന്നലെ നടന്ന സിറ്റിങില്‍ കമ്മിഷന് ഉത്തരവായി. അതേസമയം ഷംനയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പിതാവിന്റെ പരാതിയില്‍ കളമശ്ശേരി രാജഗിരി ആശുപത്രി ഡയറക്ടര്‍ മനുഷ്യാവകാശ കമ്മിഷന് നോട്ടിസിനു മറുപടി നല്കി. എറണാകുളം ഗവ. മെഡിക്കല്‍കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്നു മരിച്ച ഷംനയെ ചികിത്സയ്ക്കെന്ന പേരില്‍ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."