ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്: സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
മലപ്പുറം: ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. 2016 ഒക്‌ടോബര്‍ 13ന് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ 2867/ 16 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഉത്തരവില്‍ തൊഴില്‍ അഭിമുഖങ്ങളില്‍ സമര്‍പ്പിക്കാന്‍ ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്ന നിബന്ധന ഉള്‍ക്കൊള്ളിച്ചിട്ടില്ല. ആനുകൂല്യങ്ങള്‍ക്ക് വേണ്ടി മാത്രം സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
മലപ്പുറം മാറാക്കര സ്വദേശിനി പി. കാര്‍ത്യായനി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മലപ്പുറം ജില്ലാ റവന്യൂ വകുപ്പില്‍ തൊഴില്‍ സംബന്ധമായ അഭിമുഖത്തിന് ഹാജരാക്കാന്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള സാക്ഷ്യപത്രം ആവശ്യപ്പെട്ടപ്പോള്‍ പഞ്ചായത്ത് അനുവദിച്ചില്ലെന്നാണ് പരാതി. ജോലിക്ക് ഹാജരാക്കാന്‍ ബി.പി.എല്‍ സാക്ഷ്യപത്രം അനുവദിക്കാന്‍ കഴിയില്ലെന്ന് മാറാക്കര പഞ്ചായത്ത് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍, ആനുകൂല്യങ്ങള്‍, ചികിത്സ, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളുടെ പട്ടികയില്‍ തൊഴില്‍ ലഭിക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഉത്തരവിന്റെ വ്യക്തത കുറവ് കാരണമാണ് ഇത്തരം സാക്ഷ്യപത്രങ്ങള്‍ പഞ്ചായത്തില്‍ നിന്ന് ലഭിക്കാതിരിക്കാന്‍ കാരണമെന്ന് കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാര്‍ നിരീക്ഷിച്ചു. ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്ക് മാത്രം നിശ്ചയിച്ചിട്ടുള്ള തൊഴില്‍ അവസരങ്ങള്‍ ഉണ്ടെങ്കില്‍ സാക്ഷ്യപത്രത്തിന്റെ അവശ്യം ഉണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ തദ്ദേശ സ്ഥാപങ്ങള്‍ സ്വന്തം നാട്ടുകാരുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കരുതെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."