HOME
DETAILS

കിടപ്പറ വെടിയുന്ന ഫലസ്തീനി വനിത

  
Web Desk
June 22 2019 | 17:06 PM

%e0%b4%95%e0%b4%bf%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ab%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%80

 

'ഭീതിയുടെ ഏറ്റവും നികൃഷ്ടമായ വൈരൂപ്യമായിരുന്നു അത്.
സിഹെംമിന്റെ തല മാത്രം ഒരു ടേബിളില്‍.....


അവളുടെ ശരീരം മുഴുവനും ഇല്ലാതാക്കിയ ആ മഹാവിപത്തില്‍ നിന്നു വിചിത്രമായി കാത്തുരക്ഷിക്കപ്പെട്ട് ആ ശവകൂമ്പാരത്തില്‍ നിന്ന് എഴുന്നു നില്‍ക്കുന്നു. കണ്ണുകള്‍ മൂടപ്പെട്ട് വായ തുറന്ന് എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും മോചനം നേടിയ പോലെ ശാന്ത മുഖഭാവവുമായി സിഹെം.....'
നഗരത്തിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ശവകൂമ്പാരങ്ങള്‍ക്കിടയില്‍ സ്വന്തം ഭാര്യയുടെ വിചിത്രമുഖം ഒരു നിലവിളിയോടെയാണ് ഡോ. അമീന്‍ ഴഫാരി തിരിച്ചറിയുന്നത്.


ഛിന്നഭിന്നമായ ശവശരീരങ്ങള്‍ ഒരു ഡോക്ടര്‍ എന്ന നിലയില്‍ പലപ്പോഴും, കണ്ടിട്ടുണ്ട്. ഡസന്‍ കണക്കിന് പേരില്‍ തുന്നിച്ചേര്‍ത്തിട്ടുമുണ്ട്. ശരീര ഭാഗമാണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ ചിന്നിച്ചിതറിയവയും അതില്‍ പെടുന്നു. പക്ഷെ, ആ മേശമേലുള്ള, അയാള്‍ക്കു നേരെ നോക്കുന്ന രൂപം അതിനുമൊക്കെ അപ്പുറത്തായിരുന്നു.


പത്തു വര്‍ഷത്തിലധികം സ്വന്തം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിരുന്ന പ്രിയപ്പെട്ടവളുടെ മുഖം. അവളുടെ ഉള്ളില്‍ പുകഞ്ഞിരുന്ന അഗ്‌നിപര്‍വ്വതം കാണാതെ പോയ വേദനയില്‍ പിടയുന്ന ഡോ. അമീന്‍ ഴഫാരിയുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് 'ഠവല മേേമരസ'. ആക്രമണം എന്ന ഈ നോവല്‍ പലസ്തീന്‍- ഇസ്‌റാഈല്‍ സംഘര്‍ഷത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്നു. ഒപ്പം പലസ്തീനികളെക്കുറിച്ചും, ഇസ്‌റാഈല്‍ പൗരന്മാരെക്കുറിച്ചുമുള്ള നമ്മുടെ മുന്‍വിധികളെ അപ്പാടെ മാറ്റിമറിക്കുകകൂടി ചെയ്യുന്നു. യാസ്മിനാ ഖാദ്രായുടെ വാക്കുകളില്‍ നാം ഇങ്ങനെ കേള്‍ക്കുന്നു:


'ഫലസ്തീനിലെ ഓരോ ജൂതനിലും ഒരറബിയുടെ തുണ്ടുണ്ട്.
ഇസ്‌റാഈലിലുള്ള ഓരോ അറബിക്കും അവന്‍ അല്‍പം ജൂതനാണെന്ന വസ്തുത നിരസിക്കാന്‍ കഴിയില്ല.'
ഇസ്‌റാഈലിലെ ടെല്‍ അവീവില്‍ സുഖജീവിതം നയിച്ചു പോന്നിരുന്ന ഇസ്‌റാഈലി പൗരത്വമുള്ള ഡോ. അമീന്‍ ഴഫാരിയിലും ഈ സവിശേഷത കാണാം. ഒരു പക്ഷെ അതു തന്നെയാവണം ഈ നോവലിന് മനുഷ്യത്വത്തിന്റെ ആര്‍ദ്രമായ ഒരു മുഖം വെളിവാക്കിക്കൊടുക്കുന്നത്.
ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ പുണ്യമായ മറ്റെന്ത് പ്രവര്‍ത്തിയാണ് ഈ ഭൂമിയിലുള്ളതെന്നാണ് ഡോ. ഴഫാരി നിഷ്‌കളങ്കമായെങ്കിലും ചിന്തിക്കുന്നത്. പക്ഷെ അവയെല്ലാം പുതിയ സാഹചര്യത്തില്‍ ഭസ്മീകരിക്കപ്പെടുന്നു. സ്ഥായിയായ നിലനില്‍പ്പില്ലാത്ത വെറും മോഹങ്ങളായി അവശേഷിക്കുന്നു.
ചാവേറാക്രമണത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കാന്‍ തുനിയുന്ന ഡോക്ടറുടെ നേരെ അപ്രതീക്ഷിതമായി ഒരു രോഗി ആക്രോശിക്കുകയും, കാര്‍ക്കിച്ചു തുപ്പുകയും ചെയ്യുമ്പോള്‍ ഒരു ജനതയുടെ രക്തത്തിലലിഞ്ഞ വംശീയത മറനീക്കി പുറത്തു വരുന്നു. കുഞ്ഞുങ്ങളടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണം നടത്തിയത് ഡോക്ടറുടെ ഭാര്യ സിഹെം ആണെന്ന ഞെട്ടിക്കുന്ന സത്യം പുറത്തുവന്നതോടെ ഡോക്ടര്‍ അമീന്‍ ഴഫാരിയുടെ ജീവിതം കൊടും പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെടുന്നു.


ഇസ്‌റാഈല്‍ പൗരത്വമുള്ള അറബ് സര്‍ജന്‍ ഡോ. അമീന്‍ ഴഫാരിയുടെ സുന്ദരിയായ ഭാര്യ സിഹെം ഫലസ്തീന്‍ സ്വദേശിനിയാണ്. ടെല്‍ അവീവില്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നവരാണ് ഇവര്‍. ഇവര്‍ക്ക് ധാരാളം ജൂത സുഹൃത്തുക്കളുണ്ട്. ഒരു വൈകുന്നേരം അമ്മൂമ്മയെ കാണാന്‍ നസറത്തിലേക്കുള്ള ബസില്‍ കയറിപ്പോയ സിഹെം മടങ്ങിയെത്തുന്നില്ല. ടെല്‍ അവീവിലെ ഒരു റസ്റ്റോറന്റില്‍ അന്നൊരു ചാവേര്‍ ആക്രമണം നടക്കുന്നുണ്ട്. ആശുപത്രിയില്‍ പരുക്കേറ്റവര്‍ ധാരാളമായി എത്തിയതുകൊണ്ട് ഡോക്ടര്‍ ഭാര്യയെക്കുറിച്ച് അത്ര കാര്യമായി അന്വേഷിക്കുന്നില്ല. ഡ്യൂട്ടി കഴിഞ്ഞ് വളരെ വൈകി വീട്ടില്‍ എത്തിയപ്പോഴാണ് സുഹൃത്തായ ഇന്‍സ്‌പെക്ടര്‍ നവീദ് ഭാര്യയെക്കുറിച്ച് അന്വേഷിക്കുന്നത്. അപ്പോള്‍ മാത്രമാണ് സിഹെംമിനെക്കുറിച്ചുള്ള ചിന്ത അയാളെ അസ്വസ്ഥനാക്കുന്നത്. പൊലിസ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശ പ്രകാരം തിടുക്കപ്പെട്ട് ആശുപത്രിയില്‍ തിരിച്ചെത്തിയ ഡോക്ടര്‍ അങ്ങനെയാണ് ആ വിചിത്രമായ ബലിപീഠത്തിനു മുന്നില്‍ എത്തപ്പെടുന്നത്.
തന്റെ അശ്രദ്ധയാണ് അവളെ മരണത്തിലേക്ക് നയിച്ചത് എന്ന് സ്വയം വിധിയെഴുതി നിരാശനായിത്തീരുന്ന അമീന്‍ ഴഫാരി അവളെ വഴിതെറ്റിച്ച നിഗൂഢ സങ്കേതങ്ങള്‍ തേടി വിദൂര സ്ഥലങ്ങളിലേക്ക് പുറപ്പെടുന്നു. വെറും അഞ്ചുവരിയില്‍ അവള്‍ വിടപറഞ്ഞ് എഴുതിയ കത്ത് പൊലിസിനോ മറ്റോ കൈമാറാതെയാണ് ബെത്‌ലഹേമിലേക്കുള്ള ഴഫാരിയുടെ യാത്ര...


ആശുപത്രിയില്‍ ഇനിയൊരിക്കലും തിരിച്ചുചെല്ലാന്‍ നിവൃത്തിയില്ലാത്ത വിധം അയാള്‍ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷെ അപ്പോഴും സിഹെംമിന്റെ ജൂത കൂട്ടുകാരിയായ യഹൂദ കിം അയാളുടെ സംരക്ഷണം ഒരു നിഴലായിട്ടെങ്കിലും ഏറ്റെടുക്കുന്നതിലൂടെ മാനവികതയുടെ പുതിയ ചക്രവാളത്തിലേക്ക് യാസ്മിനാ ഖാദ്രായുടെ നോവല്‍ വികസിക്കുന്നു.


ചുറ്റുമുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയ സുന്ദരിയും ബുദ്ധിമതിയുമാണ് സിഹെം. കൂട്ടുകാരികളായ ജൂത സ്ത്രീകളാല്‍ ആരാധിക്കപ്പെടുന്ന ഒരാധുനിക വനിതക്കെങ്ങനെയാണ് പെട്ടെന്ന് ഒരു നാള്‍ ശരീരത്തില്‍ ബോംബും കയറ്റി ഗര്‍ഭിണിയെ പോലെ ഒരു പൊതു സ്ഥലത്ത് പോയി പൊട്ടിത്തെറിക്കാനാവുക? ഒരു ഭ്രാന്തനെപ്പോലെ അവളെ പ്രണയിച്ച അമീന്‍ ഴഫാരിക്ക് തന്റെ പ്രേമ കവനങ്ങളേക്കാള്‍ അന്യരുടെ പ്രസംഗങ്ങളെങ്ങനെ അവളുടെ മനസ് കവര്‍ന്നെടുത്തു എന്നറിയണം! ഡോ. ഴഫാരി ചെന്നെത്തിയ നിഗൂഢ സങ്കേതങ്ങള്‍ അയാളോട് ഭയപ്പെടുത്തുന്ന പല സത്യങ്ങളും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.


അയാളുടെ വരവില്‍ അസ്വസ്ഥരായ സംഘം പല ഭാഗങ്ങളിലേക്ക് ചിതറി. എന്നിട്ടും അയാളെ അപകടപ്പെടുത്താന്‍ അവര്‍ ആരും തയ്യാറായില്ല, നല്ല ഉപദേശങ്ങള്‍ കൊടുത്ത് തിരിച്ചയക്കാന്‍ ശ്രമിച്ചിട്ടും നടക്കാതായപ്പോള്‍ അദേല്‍ എന്ന ചെറുപ്പക്കാരന്‍ പറഞ്ഞു: നിന്റെ ഭാര്യ സ്വയം തെരഞ്ഞെടുത്ത വഴിയാണത്. ആരും അവളെ അതിന് പ്രേരിപ്പിച്ചിട്ടില്ല. ഞങ്ങള്‍ ആഗ്രഹിച്ചത് അവള്‍ മരിക്കരുതെന്നായിരുന്നു. കാരണം ടെല്‍ അവീവില്‍ അവള്‍ ഞങ്ങള്‍ക്കൊരു ശക്തിയായിരുന്നു...


പ്രണയപൂര്‍വ്വം സിഹെം വിട പറഞ്ഞ് എഴുതിയ കത്തിലെ വരികള്‍ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചായിരുന്നു. അവര്‍ക്ക് നിഷേധിക്കപ്പെടുന്ന സ്‌നേഹത്തെക്കുറിച്ചായിരുന്നു. രാജ്യമില്ലാത്ത നമുക്ക് കുഞ്ഞ് പിറന്നാല്‍ അവന്‍ എങ്ങനെ സുരക്ഷിതനാവുമെന്ന ചോദ്യം സിഹെം ഉയര്‍ത്തുന്നു! അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കിടയിലാണ് അവള്‍ വളര്‍ന്നത്. ഒന്നിനും ആര്‍ക്കും മാപ്പു കൊടുക്കാത്ത ലോകത്തില്‍. അനാഥയായ അവള്‍ക്ക് മറ്റുള്ളവര്‍ക്കു മുന്നില്‍ തലകുനിക്കേണ്ടി വന്നിരിക്കാം. പിന്നീടൊരിക്കലും നിവര്‍ന്നിരിക്കാന്‍ സാധിക്കാത്ത വിധം... ആ വേദന അവള്‍ ഉള്ളില്‍ പേറിയിരിക്കാം. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ദൃഢനിശ്ചയത്തോടെ മരണത്തിനു നേരെ നടക്കുന്നതോളം അവളെയെത്തിച്ചത് സിഹെം ഉള്ളില്‍ കൊണ്ടു നടന്ന വെറുപ്പ് തന്നെയാണ്.


'നിങ്ങളൊരു വഴങ്ങാത്ത വിശ്വാസിയാണ്. പൂര്‍വ്വികരുടെ പാത പിന്തുടരാത്ത അവരുടെ നിയമനിഷ്ഠ പാലിക്കാത്ത ഒരു കൂറുമാറ്റക്കാരന്‍ നിങ്ങള്‍ കുറെക്കാലമായി അവരുടെ വ്യവഹാരത്തില്‍ സഹകരിക്കാതെ മറ്റൊരു പൗരത്വം സ്വീകരിച്ചു.
എന്റെ കണ്ണില്‍ നിങ്ങളൊരു നിര്‍ഭാഗ്യവാനായ പാവം അനാഥനാണ്. സ്വന്തം പിതാവ് ആരെന്നറിയാത്തവനല്ല മറിച്ച്, അവന്റെ പരമ്പരാഗതമായ സമ്പ്രദായങ്ങള്‍ ആചാരാനുഷ്ഠാനങ്ങള്‍ അറിയാത്തവനാണ് നീ.....'


ഓരോ സ്ഥലത്തും ഡോ. അമീന്‍ അപഹാസ്യകഥാപാത്രമായി മാറുന്നു! അയാളുടെ അസ്ഥിത്വത്തെ വിചാരണ ചെയ്യുന്നു.
35 വയസുകാരി ഫത്തങ് എന്ന കന്യകയായ വിധവയുടെ തിരോധാനം പോലും രാജ്യത്തിന്റെ ഏതോ ദിക്കില്‍ ഉയരാനുള്ള നിലവിളിയായ് മാറുകയാണ് 'ആക്രമണത്തില്‍'. അവളുടെ മുതുമുത്തച്ഛന്മാര്‍ പടുത്തുയര്‍ത്തി, നിരവധി തലമുറകള്‍ ജീവിച്ചുപോന്ന തറവാട് വീട് ഇസ്‌റാഈലി സൈന്യം തകര്‍ത്ത് തരിപ്പണമാക്കിയ വേദനയില്‍ നിന്നാണ് ഫത്തങിന്റെ തിരോധാനമുണ്ടാകുന്നത്.


മൂന്ന് ആടുകളെ ബലിയറുത്ത് കുടുംബവീട്ടില്‍ വിരുന്നൊരുക്കി അഥിതികളെ ആലിംഗനം ചെയ്ത് മരണത്തിലേക്ക് നടന്നു പോകുന്ന വിസ്സാമിനെ എങ്ങനെയാണ് വായനക്കാര്‍ക്ക് മറക്കാന്‍ സാധിക്കുക? ഇസ്‌റാഈലിയന്‍ ചെക്ക് പോസ്റ്റിലേക്ക് ചാവേറായി അവന്‍ ഇടിച്ചു കയറിയതിന്റെ പ്രതികാരമായി തൊണ്ണൂറ് വയസ്് കഴിഞ്ഞ അപ്പൂപ്പനേയും, അമ്മൂമ്മയേയും ഫത്തങിനേയും കുടിലില്‍ നിന്നിറക്കിവിട്ട് അഗ്‌നിക്കിരയാക്കുമ്പോള്‍ ഭയപ്പെടുത്തുന്ന ഒരു നിര്‍വികാരതയാണ് ഫത്തങിന്റെ വാക്കുകളില്‍ നാം കേള്‍ക്കുന്നത്. അനുവാചകന്റെ മനസിന്റെ അടിത്തട്ടിലേക്ക് ഒരു തീപ്പൊരി വീഴുന്നതു പോലെ അവളുടെ ആവാക്കുകള്‍ നമ്മെ പൊള്ളിക്കുന്നു. സിഹെംമിന്റെ പാത്രസൃഷ്ടിയിലൂടെ ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ തീവ്രതയാണ് നോവല്‍ താളുകളില്‍ നിറയുന്നത്. അവരുടെ തീരാത്ത പകയുടെ കാണാപ്പുറങ്ങള്‍ ഈ നോവല്‍ അനുഭവിപ്പിക്കുന്നു. യാസ്മിനാ ഖാദ്രായുടെ മറ്റു നോവലുകളെ പോലെത്തന്നെ ഭാഷ ഇതിലും പൂത്തുലഞ്ഞ് സുഗന്ധം പരത്തുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  a day ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  a day ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  a day ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  a day ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  a day ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  a day ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  a day ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  a day ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  a day ago