സമസ്ത പൊതുപരീക്ഷയും മൂല്യനിര്‍ണയവും മാതൃകാപരം: മലപ്പുറം ഡി.ഡി.ഇ
തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതുപരീക്ഷയും മൂല്യനിര്‍ണയവും മാതൃകയാണെന്ന് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. സഫറുല്ല. ചേളാരി സമസ്താലയത്തില്‍ നടന്നുവരുന്ന സമസ്ത പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പരീക്ഷ എങ്ങിനെ കുറ്റമറ്റ രീതിയില്‍ നടത്താനാവും എന്നതിന് മികച്ച ഉദാഹരണമാണ് സമസ്തയുടെ പൊതുപരീക്ഷാ സംവിധാനം. ഇതിന്റെ നന്മകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനുകൂടി കൈമാറുക എന്ന ലക്ഷ്യം കൂടിയുണ്ട് തന്റെ സന്ദര്‍ശനത്തിന്.
ഇത്രയേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഒരു മദ്‌റസ പരീക്ഷ ലോകത്ത് വേറെ കാണില്ലെന്നും ഇത് സമസ്തയിലൂടെ കേരളത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം തുടങ്ങിയവരും ക്യാംപ് സന്ദര്‍ശിച്ചു. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപ് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."