ചുവപ്പുനാടയില്‍ കുടുങ്ങിയത് നാടിന്റെ പ്രതീക്ഷ: അപകടപ്പാലം
കൊട്ടിയൂര്‍: ബാവലി പുഴയ്ക്ക് കുറുകെയുള്ള നീണ്ടുനോക്കി പാലം അപകടാവസ്ഥയില്‍. 30 വര്‍ഷത്തോളം പഴക്കമുള്ള പാലമാണ് ഉരുള്‍പൊട്ടലിലും കാലവര്‍ഷക്കെടുതിയിലും തൂണിന് ബലക്ഷയം സംഭവിച്ച അപകടാവസ്ഥയിലായത്.
കൊട്ടിയൂര്‍ പഞ്ചായത്തിലെ രണ്ട് മൂന്ന് നാല് വാര്‍ഡുകളെ നീണ്ടുനോക്കിയുമായി ബന്ധിപ്പിക്കുന്നതിനായി നടപ്പാലം എന്ന നിലയിലാണ് പാലം നിര്‍മിച്ചത്. പാലത്തിന് അല്‍പം വീതികൂട്ടി ചെറു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. വലിയ വാഹനങ്ങളും മറ്റും കടന്നുപോകാനായി പുതിയപാലം അനുവദിക്കണമെന്ന് നാട്ടുകാര്‍ കഴിഞ്ഞവര്‍ഷം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ബജറ്റില്‍ അഞ്ചരക്കോടി രൂപ വകയിരുത്തിയിരുന്നു.
അഡ്വ സണ്ണി ജോസഫ് എം.എല്‍.എയും പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരനും രക്ഷാധികാരികളായും തങ്കപ്പന്‍ മാസ്റ്റര്‍ കണ്‍വീനറായും അഗസ്റ്റിന്‍ ചക്കാലയില്‍ ജോയിന്റ് കണ്‍വീനറുമായ 150 അംഗ ജനകീയ കമ്മിറ്റി രൂപീകരിച്ചാണ് പുതിയ പാലത്തിനായി നിവേദനം നല്‍കിയത്. പാലത്തിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി അഞ്ചുലക്ഷം രൂപ അനുവദിക്കണമെന്ന് നിവേദനത്തില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നും തന്നെ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതുസംബന്ധിച്ചുള്ള ഫയല്‍ ഇപ്പോഴും കണ്ണൂര്‍ പി.ഡബ്ല്യു.ഡി ഓഫിസില്‍ ഉറങ്ങുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്ന സാങ്കേതിക നടപടികള്‍ പരിഹരിച്ച് പുതിയ പാലം നിര്‍മാണം നടത്തിയില്ലെങ്കില്‍ ഏതുനിമിഷവും അപകടം സൃഷ്ടിച്ചേക്കാവുന്ന ഈ നട
പ്പാലത്തിലൂടെയുള്ള വാഹന യാത്രയും കാല്‍നടയാത്രയും ദുരന്തം വരുത്തിവച്ചേക്കും. അതുകൊണ്ടുതന്നെ ബന്ധപ്പെട്ട അധികാരികള്‍ പുതിയ പാലത്തിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."