ഹജ്ജ് കമ്മിറ്റി യോഗം ജൂണ്‍ എട്ടിന് കൊച്ചിയില്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ജൂണ്‍ എട്ടിന് കൊച്ചിയിലെ സിയാല്‍ ഓഫിസില്‍ ചേരും. ഈ മാസം 25 ന് തിരുവനന്തപുരത്ത് ചേരാന്‍ നിശ്ചയിച്ച യോഗമാണ് കൊച്ചിയിലേക്ക് മാറ്റിയത്.
ഹജ്ജ് സര്‍വിസുകള്‍ ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്നായതിനാല്‍ ഹജ്ജ് ക്യാംപ് വിമാനത്താവളത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് നടത്താനാണ് തീരുമാനം. സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി ഡോ.കെ.ടി ജലീല്‍, ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ്മൗലവി, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, സിയാല്‍ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിക്കും.
ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് 11,197 പേര്‍ക്കാണ് കേരളത്തില്‍ നിന്ന് അവസരം ലഭിച്ചത്. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നായി മുന്നൂറിലേറെ തീര്‍ഥാടകരും കൊച്ചിവഴിയാണ് പോകുന്നത്. തീര്‍ഥാടകര്‍ കൂടിയതിനാല്‍ ഒന്നിലേറെ സര്‍വിസുകളാണ് ഹജ്ജിന് ദിനേന ഉണ്ടാവുക. ഇതോടെ തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."