HOME
DETAILS

എല്‍.ജെ.പിയുമായി പോര്

  
Web Desk
November 13 2020 | 00:11 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d

 


ന്യൂഡല്‍ഹി: ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ വിമുഖത കാട്ടിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം നിതീഷ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചതായും എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ബി.ജെ.പി നിതീഷിനെ നിര്‍ബന്ധിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം നിതീഷ് തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ജെ.ഡി.യുവിന് ലഭിക്കുന്ന ഏറ്റവും കുറച്ച് സീറ്റുകളാണ് ഇത്തവണത്തേത്. 43 സീറ്റുകള്‍ മാത്രമാണ് ജെ.ഡി.യു നേടിയത്.
എല്‍.ജെ.പിയുമായുള്ള പ്രശ്‌നങ്ങള്‍ സീറ്റുകള്‍ കുറയാന്‍ കാരണമായെന്നാണ് നിതീഷ് കരുതുന്നത്. എല്‍.ജെ.പി ജെ.ഡി.യുവിന്റെ സീറ്റുകളില്‍ മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ദേശീയതലത്തില്‍ എന്‍.ഡി.എയുടെ ഭാഗമായ ജെ.ഡി.യു ബി.ജെ.പിയുമായി സംസ്ഥാനത്തും സഖ്യത്തിലാണ്. ഈ സാഹചര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന് നേതൃത്വം നല്‍കാന്‍ താല്‍പര്യമില്ലെന്നാണ് നിതീഷ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ജെ.ഡി.യുവിന് 25 മുതല്‍ 30 സീറ്റുകള്‍ വരെ കുറയാന്‍ എല്‍.ജെ.പിയുടെ നിലപാടുകള്‍ കാരണമായെന്നാണ് നിതീഷ് കരുതുന്നത്.
ജെ.ഡി.യു മന്ത്രിമാരായ ജയ്കുമാര്‍ സിങ്, ശൈലേഷ് കുമാര്‍, കൃഷ്ണാധന്‍ വര്‍മ, രാംസേവക് സിങ്, സന്തോഷ് നിരാല, ഖുര്‍ഷിദ് ആലം എന്നിവര്‍ തോല്‍ക്കാന്‍ കാരണം അവരുടെ മണ്ഡലത്തില്‍ എല്‍.ജെ.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയതാണെന്നും നിതീഷ് കരുതുന്നു.
എന്നാല്‍ കഴിഞ്ഞ മന്ത്രിസഭ പോലെ നിതീഷിന് സര്‍ക്കാറിന്റെ കാര്യത്തില്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ ബി.ജെ.പി ഇടപെടലുകള്‍ നടത്തില്ലെന്നുമാണ് ബി.ജെ.പി നേതൃത്വം നിതീഷിനെ അറിയിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  11 days ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  11 days ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  11 days ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  11 days ago
No Image

ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2025 ജൂലായ് 31

Kerala
  •  11 days ago
No Image

ഓണത്തിന് വെളിച്ചെണ്ണ ലഭ്യത ഉറപ്പാക്കാൻ സർക്കാർ; വില നിയന്ത്രിക്കും: കൃഷി മന്ത്രി

Kerala
  •  11 days ago
No Image

സിപിഎംലെ അസ്വാരസ്യം തുടരുന്നു; നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി കണിയാമ്പറ്റയിൽ 6 എൽസി അംഗങ്ങൾ

Kerala
  •  11 days ago
No Image

മസ്‌കിന്റെ പുതിയ പാർട്ടി രൂപീകരണം 'വിഡ്ഢിത്തം'; രൂക്ഷ വിമർശനങ്ങളുമായി ട്രംപ്

International
  •  11 days ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനം ദുഷ്കരം

Kerala
  •  11 days ago
No Image

ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപർവ്വതം 18 കി.മീ. ചാരം തുപ്പി; വിമാനങ്ങൾ റദ്ദാക്കി

International
  •  11 days ago