HOME
DETAILS
MAL
ഷീ ഓട്ടോ ഇനി കാഞ്ഞങ്ങാടും
backup
July 27 2016 | 19:07 PM
കാഞ്ഞങ്ങാട്: സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പ് നല്കുന്ന ഷീ ഓട്ടോ പദ്ധതി കാഞ്ഞങ്ങാടും നിലവില്‍ വന്നു. കേരള പൊലിസിന്റെ ജന്റര്‍ ഫ്ളാഗ് ഷിപ്പ് പരിപാടിയുടെ ഭാഗമായാണ് പദ്ധതി കാഞ്ഞങ്ങാട് നഗരത്തിലും നടപ്പാക്കിയത്.
ഹൊസ്ദുര്‍ഗ് ബേങ്ക് ഹാളില്‍ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്മാന് വി.വി രമേശന് നിര്‍വ്വഹിച്ചു. ഹൊസ്ദുര്‍ഗ് എസ്.ഐ,കെ.ബിജുലാല്‍ ചടങ്ങില്‍ അധ്യക്ഷനായി. നഗര സഭാ വൈസ് ചെയര്‍പേഴ്സണ്‍ എല്‍. സുലൈഖ, ഹൊസ്ദുര്‍ഗ് സി.ഐ. സി.കെ സുനില്‍ കുമാര്‍, എ.കെ രവീന്ദ്രന്, എസ്.ഐ രാമചന്ദ്രന് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്.ടി.ഒ എം.വിജയന് ബോധവല്‍ക്കരണ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."