സമസ്ത ബഹ്‌റൈന്‍ ദ്വിദിന മുഹറം ക്യാംപ് ഇന്നും നാളെയും
മനാമ: സമസ്ത ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ദ്വിദിന മുഹറം ക്യാമ്പ് വ്യാഴം വെളളി ദിവസങ്ങളില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാന്പ് ആദ്യദിനമായ ഇന്ന് ഉച്ചക്കു ശേഷം രണ്ട് സെഷനുകളിലായി നടക്കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12: 30 മുതല്‍ 6മണി വരെ നീണ്ടു നില്‍ക്കുന്ന ക്യാന്പില്‍ പഠന ക്ലാസ്സുകള്‍, ദിക്ര്‍ ദുആ സദസ്സ്, ഇഫ്താര്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍, അഷ്‌റഫ് അന്‍വരി ചേലക്കര, മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ, റബീഅ് ഫൈസി അമ്പലക്കടവ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും
നാളെ വൈകീട്ട് 3: 30 ന് മുതിര്‍ന്ന വിദ്യാര്‍ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി നടത്തപ്പെടുന്ന ഗൈഡന്‍സ് ക്ലാസിനും
വൈകീട്ട് 7 മണിക്ക് നടക്കുന്ന ഫാമിലി മീറ്റിനും ബഹുഭാഷാ പണ്ഡിതനും ട്രൈനറുമായ അസ്ഗറലി ഹുദവി രണ്ടത്താണി നേതൃത്വം നല്‍കും
കൂടാതെ നമ്മുടെ മക്കള്‍ നമ്മുടെ സമ്പത്ത് എന്ന വിഷയത്തില്‍ പാരന്റിംഗ് ക്ലാസും നടക്കും. സമൂഹ പ്രാര്‍ത്ഥനയോടെ ക്യാന്പ് സമാപിക്കും.
സമസ്ത കേന്ദ്ര മുശാവറാംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായ പി.കുഞ്ഞാണി മുസ്ലിയാര്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളിലായി അന്തരിച്ച സമസ്ത നേതാക്കള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും മയ്യിത്ത് നിസ്‌കാരവും ഇന്ന് രാത്രി 10 മണിക്ക് നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0097333450553 നമ്പറില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."