HOME
DETAILS
MAL
ആശൂറാ ദിന പഠന ക്യാന്പ് ഇന്ന് മുഹറഖില്‍
backup
September 20 2018 | 10:09 AM
മനാമ:ആശൂറാ ദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈന്‍ - മുഹറഖ് ഏരിയ സംഘടിപ്പിക്കുന്ന ഏകദിന പഠന ക്യാന്പ് ഇന്ന് മുഹറഖിലെ സമസ്ത ഓഫിസിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് 12:30നു രജിസ്ട്രേഷൻ ആരംഭിക്കും. തുടര്‍ന്ന് 1 മണിക്ക് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും. തുടർന്ന് 4 മണിക്ക് ആത്മീയ മജ്‌ലിസും ഇഫ്താർ സംഗമവും നടക്കും. ഏരിയ പ്രസിഡന്റ് ഷൗക്കത്ത് ഫൈസി വയനാട് നേതൃത്വം നൽകും.
ഇന്ന് രാത്രി 8:30ന് ഫാമിലിക്കുള്ള ആത്മീയ സദസ്സിനും പ്രഭാഷണത്തിനും ഉസ്താദ് റബീഹ് ഫൈസി അമ്പലക്കടവ് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ഏരിയ സെക്രട്ടറി മുഹമ്മദ് തൊട്ടിൽപാലവുമായി (00973- 394586200 ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."