HOME
DETAILS
MAL
റസ്റ്റോറന്റുകളും ജിംനേഷ്യങ്ങളും കൊവിഡ് വ്യാപിപ്പിക്കുമെന്ന്
backup
November 13 2020 | 01:11 AM
വാഷിങ്ടണ്‍: ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് റസ്റ്റോറന്റുകള്‍, ജിംനേഷ്യങ്ങള്‍, ഹോട്ടലുകള്‍ എന്നിവ വീണ്ടും പൂര്‍ണതോതില്‍ തുറക്കുന്നതിനെതിരേ മുന്നറിയിപ്പുമായി യു.എസ് പഠനസംഘം. ഇവ അപകടകരമായ തീവ്ര കൊവിഡ് വ്യാപന കേന്ദ്രങ്ങളാണെന്നാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെയും നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്സിറ്റിയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. അമേരിക്കയിലുടനീളമുള്ള നഗരങ്ങളില്‍ നിന്ന് മാര്‍ച്ച് മുതല്‍ മെയ് വരെ ശേഖരിച്ച 98 ദശലക്ഷം ആളുകളില്‍നിന്നുള്ള മൊബൈല്‍ ഫോണ്‍ ഡാറ്റാ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠന റിപോര്‍ട്ട് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."