HOME
DETAILS
MAL
കരം സ്വീകരിക്കുന്നത് വിദേശ കമ്പനികളുടെ പേരിലെന്ന് മന്ത്രി
backup
June 22 2019 | 18:06 PM
തിരുവനന്തപുരം: ഹാരിസണ്‍സ് അടക്കമുള്ളവരുടെ ഭൂനികുതി സ്വീകരിക്കുന്നത് വിദേശ പൗരന്മാരുടെയും കമ്പനികളുടെയും പേരുകളിലാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്റെ വെളിപ്പെടുത്തല്‍. വിദേശികളുടെ പേരുകളിലാണ് പോക്കുവരവ് ചെയ്ത് തണ്ടപ്പേര്‍ നമ്പറുകള്‍ നല്‍കിയിട്ടുള്ളത്.
നിലവിലെ കൈവശക്കാരുടെ പേരുകള്‍ അപൂര്‍വമായേ റവന്യൂ രേഖകളില്‍ ചേര്‍ത്തിട്ടുള്ളൂ.
ഈ സാഹചര്യത്തില്‍ നിലവിലുള്ള കൈവശക്കാര്‍ ഭൂനികുതി ഒടുക്കുന്നത് സ്വാതന്ത്ര്യത്തിനു മുന്‍പ് ഭൂമി കൈവശം വച്ചിരുന്ന വിദേശ കമ്പനികളുടെയും പൗരന്മാരുടെയും തണ്ടപ്പേര്‍ നമ്പരുകളിലാണെന്നും കഴിഞ്ഞ ദിവസം നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."