HOME
DETAILS
MAL
നീക്കങ്ങള്‍ തിരക്കഥയനുസരിച്ച്: സുധീരന്
backup
June 22 2019 | 18:06 PM
തിരുവനന്തപുരം: രാജു നാരായണ സ്വാമിക്കെതിരായ നീക്കം കേന്ദ്രസംസ്ഥാന ഭരണാധികാരികള്‍ ഒത്തുകളിച്ച് തയാറാക്കിയ തിരക്കഥ അനുസരിച്ചാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്. ഭൂമാഫിയക്കും സ്ഥാപിത താല്പര്യങ്ങള്ക്കും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത അഴിമതി വീരന്മാരായ ഉദ്യോഗസ്ഥ പ്രമാണിമാര്‍ സെക്രട്ടേറിയറ്റിലും പുറത്തും സൈ്വരവിഹാരം നടത്തുമ്പോഴാണ് സത്യസന്ധമായി സര്‍ക്കാരിനെ സേവിച്ചുവരുന്ന രാജു നാരായണസ്വാമിയെ പുറത്താക്കാനുള്ള ഗൂഢനീക്കം നടക്കുന്നത്. രാജു നാരായണ സ്വാമിക്ക് പറയാനുള്ളതൊന്നും കേള്‍ക്കാന്‍പോലും തയാറാകാതെയുള്ള നീക്കത്തില്‍നിന്ന് ചീഫ് സെക്രട്ടറിയും കൂട്ടരും രാഷ്ട്രീയ ഭരണാധികാരികളും പിന്തിരിയണമെന്നും സുധീരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."