HOME
DETAILS

കാണിയൂര്‍ റെയില്‍പാത: കര്‍ണാടക കേരള മാതൃക പിന്തുടരണം: കര്‍മസമിതി ആവശ്യവുമായി നിവേദക സംഘം ബംഗളൂരുവിലേക്ക്

  
backup
July 27 2016 | 19:07 PM

%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%95%e0%b4%b0

കാഞ്ഞങ്ങാട്: ഉത്തരകേരളത്തിന്റെയും ദക്ഷിണ കന്നഡയുടെയും സ്വപ്ന പദ്ധതിയായ കാഞ്ഞങ്ങാട്പാണത്തൂര്‍  കാണിയൂര്‍ റെയില്‍പാത പദ്ധതിയുടെ പകുതി വിഹിതം വഹിക്കാന്‍ തത്വത്തില്‍ അംഗീകരിച്ച കേരള സര്‍ക്കാരിന്റെ മാതൃക പിന്തുടരാന്‍ കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരും തയാറാകണമെന്ന്  ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെയും, നഗരവികസന കര്‍മസമിതിയുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു.
കേരളത്തിലെ പുതിയ സര്‍ക്കാറിന്റെ ആദ്യബജറ്റില്‍ 20 കോടി രൂപ കാണിയൂര്‍ റെയില്‍പാതയ്ക്കായി നീക്കി വച്ചിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ കര്‍ണ്ണാടകയിലൂടെ കടന്ന് പോകുന്ന പാതയുടെ പകുതി വിഹിതം കര്‍ണ്ണാടകസംസ്ഥാന സര്‍ക്കാരും വഹിക്കേണ്ടതുണ്ട്. കേന്ദ്ര മാനദണ്ഡമനുസരിച്ച് പദ്ധതിയുടെ പകുതി വിഹിതം അതാത് സര്‍ക്കാറുകള്‍ വഹിക്കണം. ഈ ആവശ്യം ഉന്നയിച്ച് കര്‍മസമിതി ഭാരവാഹികള്‍ അടുത്ത മാസം ആദ്യ വാരത്തില്‍  ബംഗ്‌ളൂരുവില്‍ വച്ച് കര്‍ണ്ണാടക മുഖ്യമന്ത്രിയേയും ബന്ധപ്പെട്ട മന്ത്രിമാരെയും കണ്ട് നിവേദനം നല്‍കാനാണ് തീരുമാനം.
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച തിരുവനന്തപുരം കണ്ണൂര്‍ അതിവേഗ റെയില്‍പാതയുടെ സര്‍വ്വേ മംഗലാപുരം വരെ നീട്ടുക, വ്യാപാരികള്‍ക്കും, യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ഗതാഗത തടസം വരുത്തുകയും ചെയ്യുന്ന രീതിയില്‍ കെ.എസ്.ടി.പി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നടത്തി വരുന്ന ഓവുചാലിന്റേയും പാത നവീകരണത്തിന്റെയും  ജോലികള്‍  കുറ്റമറ്റ രീതിയില്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നഗരവികസന കര്‍മസമിതി ചെയര്‍മാന്‍ അഡ്വ.പി.അപ്പുക്കുട്ടന്‍ അധ്യക്ഷനായ യോഗത്തില്‍  കാഞ്ഞങ്ങാട്കാണിയൂര്‍ പാത ആക്ഷന്‍കമ്മിറ്റി ചെയര്‍മാന്‍ സുള്ള്യ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എ.രാമചന്ദ്ര, ജനറല്‍ കണ്‍വീനര്‍ അഡ്വ.ശ്രീകാന്ത്, ട്രഷറര്‍ സി.യൂസഫ്ഹാജി, അഡ്വ.എം.സി.ജോസ്, മടിക്കൈ കമ്മാരന്‍, സുള്ള്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സുധാകര്‍ റായ്, അന്‍വര്‍ സുള്ള്യ, രാധാകൃഷ്ണറായ്, മഹേഷ്‌കുമാര്‍ റായ്, എ.വി.രാമകൃഷ്ണന്‍, ടി. മുഹമ്മദ് അസ്‌ലം, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, എ.ദാമോദരന്‍, എം.കുഞ്ഞിക്കൃഷ്ണന്‍, സി.മുഹമ്മദ് കുഞ്ഞി, സി.എ.പീറ്റര്‍, എം.വിനോദ്, എം.എസ്.പ്രദീപ്, ജോസ് കൊച്ചിക്കുന്നേല്‍, ഇ.കെ.കെ.പടന്നക്കാട്, അജയകുമാര്‍ നെല്ലിക്കാട്, സൂര്യനാരായണഭട്ട്, എം.വി.ഭാസ്‌ക്കരന്‍, എ.ഹമീദ്ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago