HOME
DETAILS

മദ്യനയം ജൂണ്‍ 30നകം

  
backup
May 18 2017 | 22:05 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%82-%e0%b4%9c%e0%b5%82%e0%b4%a3%e0%b5%8d%e2%80%8d-30%e0%b4%a8%e0%b4%95%e0%b4%82


തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ മദ്യനയം ജൂണ്‍ 30നകം പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഏപ്രില്‍ മാസം മുതലാണ് പുതിയ മദ്യനയം നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍, മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടായ സാഹചര്യത്തില്‍ മാറ്റിവയ്‌ക്കേണ്ടി വന്നു.
മദ്യഷാപ്പുകള്‍ പൂട്ടിയാല്‍ ലഹരി ഉപയോഗം അവസാനിപ്പിക്കാനാവുമെന്ന അഭിപ്രായം സര്‍ക്കാരിനില്ല. ആളുകള്‍ ലഹരി ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയാണു വേണ്ടത്. ജനങ്ങളെ മദ്യ ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എല്ലാവരും ചേര്‍ന്ന് പ്രയത്‌നിക്കണം. മദ്യഷാപ്പുകള്‍ അടച്ചുപൂട്ടണമെന്ന നിലപാട് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരന് ഉണ്ടായിരുന്നില്ല.
ലോകാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ആ നിലപാടിലെത്തിയത്. മദ്യ വിഷയത്തില്‍ കരുണാകരന്റെ നിലപാടു തന്നെയാണ് ഇടതു മുന്നണിക്കുമുള്ളത്.
കള്ള് വ്യവസായ മേഖലയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ടോഡി ബോര്‍ഡ് രൂപീകരിക്കും. അതിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ നിയമമുണ്ടാക്കും.
എല്ലാ മേഖലകളിലും തൊഴില്‍ സൗഹൃദ അന്തരീക്ഷം നിലനിര്‍ത്തും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 18 മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു.
കര്‍ഷകത്തൊഴിലാളി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചു. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായി ഇടപെടുന്നുണ്ട്. തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന പരിശോധനകള്‍ നടത്തും.
കഞ്ചിക്കോട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ ഹോസ്റ്റല്‍ മാതൃകയിലുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിവരുന്നു.സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ പദ്ധതി നടപ്പാക്കും. ബാലവേല തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. പീടികത്തൊഴിലാളികളുടെ ആനുകൂല്യ വിതരണം ഉദാരമാക്കിയതായും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago