ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്ന് പി.ജെ ജോസഫ്
തൊടുപുഴ: പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്ന് കേരള കോണ്‍ഗ്രസ് ആക്ടിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായില്‍ യു.ഡി.എഫ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും. പാര്‍ട്ടിയില്‍ വിദ്വേഷം വളര്‍ത്തുന്ന നിലപാടാണ് ജോസ് കെ. മാണി സ്വീകരിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് തനിക്കെതിരേ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയത്. കെ.എം മാണിയുടെയും കേരള കോണ്‍ഗ്രസിന്റേയും പാരമ്പര്യം അറിയാത്തവരാണ് ഇത്തരം പരിപാടിയുമായി നടക്കുന്നവര്‍. ജനറല്‍ സെക്രട്ടറി അല്ലാത്ത കെ.ഐ ആന്റണി ആള്‍മാറാട്ടം നടത്തിയാണ് സംസ്ഥാന സമിതി വിളിച്ചത്. പിളര്‍പ്പ് എന്ന ആഗ്രഹം ഉള്ളിലിട്ടാണ് ഇവര്‍ നടക്കുന്നതെന്നും പി. ജെ ജോസഫ് പറഞ്ഞു.
'രണ്ടിലയെക്കുറിച്ച് പറയാന്‍
ജോസഫിന് അവകാശമില്ല'
കോട്ടയം: രണ്ടില ചിഹ്നത്തെപ്പറ്റി സംസാരിക്കാന്‍ പി.ജെ ജോസഫിന് അവകാശമില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അലക്‌സ് കോഴിമല. കെ.എം മാണി പടുത്തുയര്‍ത്തിയ കര്‍ഷക രാഷ്ട്രീയത്തിന്റെ ഉന്നതമായ പ്രതീകമാണ് രണ്ടില ചിഹ്നം. ആ ചിഹ്നം ജോസ് കെ. മാണി ചെയര്‍മാനായ കേരള കോണ്‍ഗ്രസിനുതന്നെ ലഭിക്കുമെന്നതില്‍ യാതൊരു സംശയത്തിനും ഇടയില്ല. ചെയര്‍മാന്‍, വര്‍ക്കിങ് ചെയര്‍മാന്‍, ചെയര്‍മാന്‍ ഇന്‍ ചാര്‍ജ്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്നീ പദവികള്‍ എല്ലാം സ്വയം അവരോധിച്ച പി.ജെ ജോസഫ് ഇപ്പോള്‍ ഇലക്ഷന്‍ കമ്മിഷനായി സ്വയം ചമയുകയാണെന്നും അലക്‌സ് കോഴിമല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."