HOME
DETAILS
MAL
സൗമ്യയുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം: ഉമ്മന്‍ചാണ്ടി
backup
June 22 2019 | 18:06 PM
ആലപ്പുഴ: കൊല്ലപ്പെട്ട വനിതാ പൊലിസ് ഉദ്യോഗസ്ഥ സൗമ്യയുടെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരാത്തതും ജില്ലയില്‍ മൂന്ന് മന്ത്രിമാര്‍ ഉണ്ടായിട്ടും ഒരാള്‍ പോലും വീട് സന്ദര്‍ശിക്കാത്തതും ശരിയായില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ക്രൂരമായിട്ടാണ് സൗമ്യ കൊല്ലപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ മന്ത്രിമാര്‍ എത്തേണ്ടതായിരുന്നു. മൂന്ന് കുട്ടികളുടെ മുന്നോട്ടുള്ള ജീവിതത്തിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊള്ളാതിരുന്നത് തികഞ്ഞ അവഹേളനമാണ്. കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. സൗമ്യയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."