ഹജ്ജ് സീസണില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ഉത്തേജക മരുന്ന് പരിശോധന; 50 പേര് പിടിയിലായി
മക്ക: ഇക്കഴിഞ്ഞ ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യം നല്കുന്ന ബസ്സുകളിലെ ഡ്രൈവര്‍മാര്‍ക്കിടയില്‍ നടത്തിയ ലഹരി, ഉത്തേജക മരുന്ന് പരിശോധനയില്‍ 50 ഡ്രൈവര്‍മാര്‍ പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഹജ്ജ് സീസണില്‍ ഹജ്ജ് ട്രാന്സ്പോര്ട്ടേഷന് കമ്പനികളിലെ 3,070 ഡ്രൈവര്‍മാര്‍ക്കാണ് ലഹരി, ഉത്തേജക മരുന്ന് പരിശോധന നടത്തിയത്. എന്നാല്‍, ഇതില്‍ അന്‍പതു പേരാണ് പിടിയിലായത്. ലഹരി, ഉത്തേജക മരുന്ന് ഉപയോഗിക്കുന്നവരായി പരിശോധനയില്‍ തെളിയുന്ന ഡ്രൈവര്‍മാരെ തുടര്‍ നടപടികള്‍ക്കായി ആന്റി നാര്‍കോട്ടിക്സ് ഡയറക്ടറേറ്റിന് കൈമാറുകയാണ് ചെയ്യുക. പിടികൂടുന്ന ഡ്രൈവര്‍മാരെ ഉടന്‍ തന്നെ മാറ്റി നിര്‍ത്തി പകരമായി മറ്റു ഡ്രൈവര്‍മാരെ കമ്പനി നിയോഗിക്കുകയാണ് ചെയ്തിരുന്നത്. ഡ്രൈവര്‍മാരെ തുടര്‍ നടപടികള്‍ക്കായി ആന്റി നാര്‍കോട്ടിക്സ് ഡയറക്ടറേറ്റിന് കൈമാറുകയാണ് ചെയ്യുക.
മക്കയിലെ സെന്റര്‍ ഫോര്‍ പോയിസണ്‍ കണ്ട്രോള് ആന്റ് ഫോറന്‍സിക് കെമിസ്ട്രിയാണ് ബസ് ഡ്രൈവര്‍മാരെ ലഹരി, ഉത്തേജക മരുന്ന് പരിശോധനക്ക് വിധേയരാക്കുന്നത്. രണ്ടു മിനിറ്റിനകം പരിശോധനാ ഫലം ലഭിക്കും. ഹജ്ജ് തീര്‍ഥാകരുടെ ബസ്സുകള്‍ മദീനയിലേക്ക് കടത്തിവിടുന്ന കേന്ദ്രത്തില്‍ ലഹരി, ഉത്തേജക മരുന്ന് പരിശോധനക്ക് സ്ഥിരം സെന്ററുണ്ട്. ഇവിടെ വേഗത്തില്‍ പരിശോധനകള്‍ നടത്തുന്നതിന് ആവശ്യമായ അത്യാധുനിക സജ്ജീകരണങ്ങളും പര്യാപ്തമായത്ര വിദഗ്ധ ജീവനക്കാരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."